എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ് || കേരളത്തിൽ വന്നിരിക്കുന്ന വിവിധ ഒഴിവുകളും

നിലമ്പൂർ ഐ.ജി.എം.ആർ സ്‌കൂളിൽ ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടറൈസഡ് ല

നിലമ്പൂർ ഐ.ജി.എം.ആർ സ്‌കൂളിൽ ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടറൈസഡ് ലൈബ്രറിയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ലൈബ്രേറിയൻ തസ്തികയിലേക്കുള്ള യോഗ്യത. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും കഴിവുമുള്ളവർക്ക് മുൻഗണന ലഭിക്കും. യോഗ്യരായ 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ജൂൺ 30നകം നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രതിമാസം 22,000 രൂപ ഹോണറേറിയം ലഭിക്കും.

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ യോഗ്യത: എസ്.എസ്.എൽ.സി, തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ കെ.ജി.സി ഇ/ വി.എച്ച്.എസ്.ഇ വിജയം, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ടൈപ്പിങ് അറിയുന്നവർക്കും പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും കഴിവുമുള്ളവർക്കും മുൻഗണനയുണ്ട്. യോഗ്യരായ 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ജൂൺ 30നകം നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രതിമാസം 19950 രൂപ ഹോണറേറിയം ലഭിക്കും. ഫോൺ: 04931 224194, 04931 220194, 04931

അധ്യാപക നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഹിന്ദി, പി.ഡി ടീച്ചര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 2024 മാര്‍ച്ച് 31 വരെയാണ് നിയമനം നല്‍കുക. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകള്‍ ജൂലൈ 5 നകം പ്രൊജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി നിലമ്പൂര്‍, മലപ്പുറം പിന്‍ 679329 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 04931 220315.

 ക്യാറ്റില്‍ കെയര്‍ വർക്കർ നിയമനം

പത്തനംതിട്ട ജില്ലയിലെ ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി കുളനട ക്ഷീര വികസന യൂണിറ്റില്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ നിയമിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30 ന് വൈകുന്നേരം 4.30 വരെ.

 പ്രായപരിധി 18-50. യോഗ്യത : എസ് എസ് എല്‍ സി. പ്രതിമാസ ഇന്‍സെന്റീവ് 8000 രൂപ. പ്രവര്‍ത്തന കാലയളവ് ഒന്‍പത് മാസം. അഭിമുഖം നടത്തുന്ന സ്ഥലം : ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, കളക്ടറേറ്റ്, മൂന്നാം നില, പത്തനംതിട്ട. അഭിമുഖം നടത്തുന്ന തീയതി : ജൂലൈ ആറിന് രാവിലെ 10.30 ന്. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ വയസ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാക്കണം. ഫോണ്‍ : 0468 2223711.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain