PSC അറിയിപ്പ്; എക്സൈസ് ഡ്രൈവർ പ്രായോഗിക പരീക്ഷ || ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കുക | PSC Updates

you may be interested in the Forest Watcher position that is currently being offered by the Kerala Public Service Commission (PSC) in Malappuram. The

ഡ്രൈവർ പ്രായോഗിക പരീക്ഷ

വയനാട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നം. 405/2021) തസ്തികയുടെ പി.എസ്.സി പ്രായോഗിക പരീക്ഷയും ശാരീരിക അളവെടുപ്പും ജൂലൈ 7 ന് രാവിലെ 5.30 മുതല്‍ കോഴിക്കോട് മാലൂര്‍ക്കുന്ന് എ.ആര്‍ ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും, എസ്.എം.എസ് മൊബൈലിലും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഗണിതം) (കാറ്റഗറി നം. 383/2020) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഒന്നാംഘട്ട അഭിമുഖം  ജൂലൈ 6, 7, 12, 13, 14, 19, 20, 21, 25, 26, 27 തീയതികളില്‍ പി.എസ്.സിയുടെ തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ ഓഫീസുകളില്‍ വെച്ച് നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് ആയതില്‍ നിര്‍ദ്ദേശിച്ച പ്രകാരമുളള പ്രമാണങ്ങളുടെ അസ്സല്‍ സഹിതം യഥാസമയം അഭിമുഖത്തിന് ഹാജരാവണം.

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നം 562 / 2021) തസ്തികയുടെ തെരഞ്ഞടുപ്പിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ രണ്ടാംഘട്ട അഭിമുഖം ജൂലൈ 7, 25, 26, 27 തീയതികളില്‍ പി.എസ്.സിയുടെ കോഴിക്കോട് മേഖലാ ഓഫീസ്, കോഴിക്കോട് ജില്ലാ ഓഫീസ് എന്നിവിടങ്ങളില്‍ വെച്ച് നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് ആയതില്‍ നിര്‍ദ്ദേശിച്ച പ്രകാരമുളള പ്രമാണങ്ങളുടെ അസ്സല്‍ സഹിതം യഥാസമയം അഭിമുഖത്തിന് ഹാജരാവണം.

മലപ്പുറം ജില്ലയില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍ (ആദ്യ എന്‍.സി.എ ഇ/ടി/ബി) (കാറ്റഗറി നം.125/2019) പാര്‍ട്ട് II (സൊസൈറ്റി ക്വാട്ട), (ആദ്യ എന്‍.സി.എ- എസ്.സി) (കാറ്റഗറി നം.123/2019) തസ്തികകളിലേയ്ക്കുള്ള അഭിമുഖം ജൂലൈ എഴിന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസില്‍ വെച്ച് നടത്തും. 

 ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശിച്ച പ്രകാരമുളള പ്രമാണങ്ങളുടെ അസ്സല്‍ സഹിതം യഥാസമയം അഭിമുഖത്തിന് ഹാജരാവണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഫോറസ്റ്റ് വാച്ചർ അഭിമുഖം ജൂലൈ അഞ്ചിന്

മലപ്പുറം ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (ആദിവാസി പട്ടികവര്‍ഗ്ഗം) (കാറ്റഗറി നമ്പര്‍:643/21) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ 5 ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസില്‍ വെച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ പ്രമാണങ്ങളുടെ അസ്സല്‍ സഹിതം രാവിലെ 7 ന് അഭിമുഖത്തിന് ഹാജരാവണം. 

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത മെമ്മോ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, നിലമ്പൂര്‍ (നോര്‍ത്ത്) മുഖേന നേരിട്ട് നല്‍കിയിട്ടുണ്ട്. മെമ്മോ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ നിലമ്പൂര്‍ (നോര്‍ത്ത്), ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസുമായോ ജില്ലാ പി.എസ്.സി ഓഫീസുമായോ ബന്ധപ്പെടണം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain