ODEPEC Recruitment 2024 - Apply Online for Security Guard Vacancies | Gulf Jobs

ODEPEC Security Guard Recruitment 2023. Discover exciting opportunities to become a security guard and secure your future. Apply now to join ODEPEC's

Security Guard ODEPEC

 ദുബായിൽ മികച്ച ശമ്പളത്തോടുകൂടി സെക്യൂരിറ്റി ജോലി നോക്കുന്നവർക്ക് ഇപ്പോൾ അവസരം.കേരള സർക്കാറിന്റെ ODEPEC ഏജൻസി വഴിയാണ് റിക്രൂട്ട്മെന്റ്.

 മികച്ച ശമ്പളത്തോടെ ദുബായിൽ സെക്യൂരിറ്റി ജോലി ആഗ്രഹിക്കുന്നവർക്ക് 4 മെയ് 09 വൈകുന്നേരം 5 മണി വരെ ODEPEC ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം. റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ നൽകുന്നു.

Salary Details for ODEPEC Recruitment 2024

ODEPEC റിക്രൂട്ട്മെന്റ് വഴി സെക്യൂരിറ്റി ഗാർഡ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 2262 ദിർഹം, ഇന്ത്യൻ മണിയിലേക്ക് കൺവേർട്ട് ചെയ്യുകയാണെങ്കിൽ ഏകദേശം 51000 രൂപ മാസം ശമ്പളമായി ലഭിക്കും. (എല്ലാ ആനുകൂല്യങ്ങളും ചേർത്താണ് 2262 ദിർഹം ശമ്പളമായി ലഭിക്കുക)

About ODEPEC Security Guard Recruitment 2024

പുരുഷന്മാർക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അവസരം ഉള്ളത്. മികച്ച ശാരീരിക ക്ഷമത ആവശ്യമുള്ള ഈ ജോലിക്ക് താഴെ നൽകിയിരിക്കുന്ന തരത്തിലുള്ള ആളുകളെയാണ് ആവശ്യമുള്ളത്.
• ഉയരം കുറഞ്ഞത് 5.7 അടി
• മികച്ച കേൾവി ശക്തിയും കാഴ്ച്ച ശക്തിയും ഉണ്ടായിരിക്കേണ്ടതാണ്. അതുപോലെ വലിയ രോഗങ്ങൾ ഇല്ലാത്തവരായിരിക്കണം.
• ശരീരത്തിൽ പാടുകളും, ദൃശ്യമായ ടാറ്റുകളോ ഇല്ലാത്ത സ്മാർട്ട് ആയ ആളുകളായിരിക്കണം.

Age Details for ODEPEC Recruitment 2024

25 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. പ്രായത്തിന്റെ കാര്യത്തിൽ യാതൊരു ഇളവും നൽകുന്നതല്ല.

Qualification for ODEPEC Recruitment 2024?

✦ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം
✦ ഏതെങ്കിലും സെക്യൂരിറ്റി മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
✦ സെക്യൂരിറ്റി ലൈസൻസ് ഉള്ളവർക്കും ആർമി/ സിവിൽ ഡിഫൻസ് പശ്ചാത്തലത്തിൽ നിന്നുള്ള വ്യക്തികൾക്ക് മുൻഗണന നൽകും.

Communication Skills

  • ഇംഗ്ലീഷ് നിർബന്ധമാണ് (വായിക്കുക, എഴുതുക, സംസാരിക്കുക). മറ്റേതെങ്കിലും ഭാഷ അറിയാമെങ്കിൽ അതൊരു മുൻതൂക്കം ആയിരിക്കും.
  • സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗനിർദ്ദേശങ്ങളെ കുറിച്ച് നല്ല ധാരണ ഉള്ളവരായിരിക്കണം.
  • സാധാരണ സെക്യൂരിറ്റി പ്രൊസീജിയർ അറിഞ്ഞിരിക്കണം

How to Apply ODEPEC Recruitment 2024

  1. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ODEPEC ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
  2. യുഎഇയിൽ വരുന്ന സെക്യൂരിറ്റി ഗാർഡ് ഒഴിവാണ് ഇത്. വനിതകൾക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല.
  3. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപ്ഡേറ്റ് ചെയ്ത ബയോഡാറ്റ, പാസ്പോർട്ടിന്റെ പകർപ്പ്, അനുഭവ സാക്ഷ്യപത്രം എന്നിവ jobs@odepec എന്ന വിലാസത്തിൽ 2024 മെയ് 08 വൈകുന്നേരം 5 മണി വരെ അപേക്ഷ നൽകാം.
  4. പ്രവർത്തിപരിചയം ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain