പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള SCERT -ൽ അവസരം | Kerala Jobs

Get ready to embark on an exciting career journey with the State Council of Educational Research and Training (SCERT) in Kerala. Explore the latest jo

SCERT Kerala Recruitment 2023

പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.

 വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു, മലയാളത്തിലും (ഇൻസ്‌ക്രിപ്റ്റ്) ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ-ഡിസൈൻ സോഫ്‌റ്റ്വെയറിൽ പ്രവീണ്യം എന്നിവ വേണം.

 അപേക്ഷിക്കേണ്ട വിധം: അപേക്ഷകൾ ബയോഡാറ്റ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ജൂൺ 17 നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.

 ജൂനിയർ റസിഡന്റ് നിയമനം

പത്തനംതിട്ട ജില്ലയിലെ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 20 രാവിലെ 10.30ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തും.

താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന.

ഫോണ്‍ : 0468 2344823, 2344803

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain