ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ കരാർ നിയമനം | അപേക്ഷ ജൂലൈ 31 വരെ

തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ റിസർച്ച് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താ

തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ റിസർച്ച് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ജൂലൈ 31 വരെ  ഓഫ് ലൈനായി അപേക്ഷ സമർപ്പിക്കാം.

 ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. 36,000 രൂപ സമാഹൃദ വേതനത്തിൽ ഒരു വർഷത്തേക്ക് താൽക്കാലിക നിയമനത്തിനാണ് ഇപ്പോൾ അപേക്ഷ ശ്രമിച്ചിരിക്കുന്നത്. പ്രായപരിധി 18 വയസ്സിനും 36 വയസ്സിനും ഇടയിൽ.

 യോഗ്യത: സോഷ്യൽ വർക്ക്/ സോഷ്യോളജി/ സോഷ്യൽ സയൻസ് സ്ട്രീം സബ്ജക്ട് ഇവയിൽ ഏതെങ്കിലും ഉള്ള ബിരുദാനന്തര ബിരുദം, ന്യൂനപക്ഷ വിഭാഗങ്ങൾക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗങ്ങൾക്കോ വേണ്ടിയുള്ള കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന പ്രോജക്ടുകൾ ചെയ്തുള്ള കുറഞ്ഞത് 5 വർഷത്തെ പ്രവർത്തിപരിചയം.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പൂർണ്ണമായ ബയോഡാറ്റ, യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 31ന് മുമ്പായി ഡയറക്ടർ ന്യൂനപക്ഷ ഡയറക്ടറേറ്റ്, വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.

Notification

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain