ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി നിർവഹണസമിതി മുഖേന സെക്യൂരിറ്റി കം നൈറ്റ് വാച്ചറായി താൽക്കാലിക നിയമനത്തിന് യോഗ്യതയുള്ള പുരുഷ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനു വേണ്ടി ക്ഷണിക്കുന്നു. 500 രൂപ ദിവസക്കൂലി അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ഓഗസ്റ്റ് നാലിനാണ് ഇന്റർവ്യൂ നടക്കുന്നത്.
യോഗ്യത: എസ്എസ്എൽസി പാസായവരും ദുശീലങ്ങൾ ഇല്ലാത്തവരും 18 വയസ്സിനും 50 വയസ്സിനും മധ്യേ പ്രായമുള്ളവരും ആയിരിക്കണം.
ഇന്റർവ്യൂവിൽ എങ്ങനെ പങ്കെടുക്കാം?
മുട്ടത്ത് പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയിൽ ഓഗസ്റ്റ് നാലിന് രാവിലെ 11 മണിക്കായിരിക്കും അഭിമുഖം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, ജോലിപരിചയം എന്നിവ തെളിയിക്കുന്ന ബയോഡാറ്റയും അസ്സൽ രേഖകളും സഹിതം അന്നേദിവസം രാവിലെ 9:30ന് ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
ഇടുക്കി മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഒഴിവ്
എസ് എസ് എല്‍ സി പാസായിരിക്കണം എന്നതാണ് കെയര്‍ടേക്കര്‍ തസ്തികകളിലേക്കുള്ള യോഗ്യത. പാര്‍ട്ട് ടൈം ക്ലീനര്‍ തസ്തികളിലേക്ക് അപേക്ഷിക്കുന്നവര്‍ എട്ടാം ക്ലാസ്സ് പാസായിരിക്കണം. കെയര്‍ടേക്കര്‍ തസ്തികയില്‍ 15000 രൂപയും പാര്‍ട്ട് ടൈം ക്ലീനര്‍ തസ്തികയില്‍ 10000 രൂപയുമായിരിക്കും പ്രതിഫലം.
ഗസ്റ്റ് അധ്യാപക ഒഴിവ്
യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബി. ഇ/ ബി.ടെക് ബിരുദവും, എം.ഇ/എം.ടെക്ക് ബിരുദവും, ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തിന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2300484, 0471 – 2300485.