![]() |
Guruvayur Devaswom Board Recruitment 2023 |
ഗുരുവായൂർ ദേവസ്വം ബോർഡിൽ അവസരം
ഗുരുവായൂർ ക്ഷേത്രത്തിൽ 2023 ഡിസംബർ 5 മുതൽ താഴെ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നത് നിർദ്ദിഷ്ട യോഗ്യതയുള്ള ഈശ്വര വിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ അവസാന തീയതി ആവുന്നതിനു മുൻപ് അപേക്ഷ സമർപ്പിക്കുക.
1. സോപാനം കാവൽ
ഈ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 രൂപ ശമ്പളം ഉണ്ട്. പ്രായം 30 വയസ്സ് കുറയാനോ 50 വയസ്സ് കൂടുവാനോ പാടില്ല. യോഗ്യത: ഏഴാം ക്ലാസ് ജയിച്ചിരിക്കണം. യാതൊരുവിധ ശാരീരിക അംഗവൈകല്യമില്ലാത്ത ആരോഗ്യ ദൃഢഗാത്രരായ പുരുഷന്മാരായിരിക്കണം.
2. വനിത സെക്യൂരിറ്റി ഗാർഡ്
പ്രായം 55 വയസ്സ് കുറയുവാനോ 60 വയസ്സ് കൂടുവാനോ പാടില്ല. 15,000 രൂപയാണ് പ്രതിമാസ ശമ്പളം. ഏഴാം ക്ലാസ് ജയിച്ചിരിക്കണം അതുപോലെ യാതൊരുവിധ ശാരീരിക അംഗവൈകല്യം ഇല്ലാത്തവരും ആയിരിക്കണം.
മുകളിൽ നൽകിയിരിക്കുന്ന രണ്ട് ഒഴിവുകളിലേക്കും അപേക്ഷിക്കുന്നതിന് അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവൺമെന്റ് ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. നല്ല കാഴ്ചശക്തിയും ഉണ്ടായിരിക്കണം.
How to Apply Guruvayur Devaswom Board Recruitment 2023?
അപേക്ഷാഫോറം ദിവസം ഓഫീസിൽ നിന്ന് 100 രൂപ നിരക്കിൽ സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 6 വരെ ലഭിക്കും. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്ന ഡോക്ടറുടെ യോഗ്യത, രജിസ്റ്റർ നമ്പർ, സർട്ടിഫിക്കറ്റ്ഒപ്പുവെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കപ്പെടുന്നതായിരിക്കും.
വയസ്സ്, യോഗ്യതകൾ, ജാതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഉള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ, അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ - 680101 എന്ന വിലാസത്തിൽ തപാലിലോ ഒക്ടോബർ 13 വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു നോക്കുക.