റെയിൽവേയിൽ പരീക്ഷയില്ലാതെ ജോലി നേടാം | IRCTC Recruitment 2023

IRCTC Recruitment 2023: ഇന്ത്യൻ റെയിൽവേ കാറ്ററിങ് & ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC) വിവിധ അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്

ഇന്ത്യൻ റെയിൽവേ കാറ്ററിങ് & ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC) വിവിധ അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യവും യോഗ്യതയും ഉള്ളവർക്ക് സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് വായിച്ചശേഷം മാത്രം അപേക്ഷിക്കുക.

Vacancy Details

IRCTC പതിനഞ്ചോളം വരുന്ന ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ പോസ്റ്റിലേക്കും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.

  • കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്: 08
  • എക്സിക്യൂട്ടീവ് പ്രൊക്യുർമെന്റ്: 02
  • HR എക്സിക്യൂട്ടീവ് - പേറോൾ ആൻഡ് എംപ്ലോയി ഡാറ്റ മാനേജ്മെന്റ്: 02
  • HR എക്സിക്യൂട്ടീവ്: 02
  • എക്സിക്യൂട്ടീവ് HR: 01
  • ഹ്യൂമൻ റിസോഴ്സ് ട്രെയിനിങ്: 01
  • മീഡിയ കോഡിനേറ്റർ: 01

Age Limit Details

15 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷ നൽകാൻ കഴിയുക. അതിൽ തന്നെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സിന്റെയും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വയസ്സിന്റെയും മറ്റുള്ള സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവും ലഭിക്കും.

Qualification

1. കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്

 എസ്എസ്എൽസി,ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ.

2. എക്സിക്യൂട്ടീവ് പ്രൊക്യുർമെന്റ്

കൊമേഴ്‌സ് ബിരുദം / സിഎ ഇന്റർ/ സപ്ലൈ ചെയിൻ/ അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത.

3. HR എക്സിക്യൂട്ടീവ് - പേറോൾ ആൻഡ് എംപ്ലോയി ഡാറ്റ മാനേജ്മെന്റ്

 ഏതെങ്കിലും വിഷയത്തിൽ ബിരുദം.

4. HR എക്സിക്യൂട്ടീവ്

ഏതെങ്കിലും വിഷയത്തിൽ ബിരുദം

5. ഹ്യൂമൻ റിസോഴ്സ് ട്രെയിനിങ്

ബിരുദാനന്തര ബിരുദം

6. മീഡിയ കോഡിനേറ്റർ

ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരം ബിരുദം

Stipend Details

IRCTC റിക്രൂട്ട്മെന്റ് വഴി അപ്രന്റീസ് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 5000 രൂപ മുതൽ 9000 രൂപ വരെയാണ് പ്രോത്സാഹനമായി ലഭിക്കുക. അതുകൊണ്ടുതന്നെ താല്പര്യമുള്ളവർ മാത്രം അപേക്ഷിക്കുക. ഒരു വർഷത്തേക്ക് ആണ് നിയമനം.

How to Apply?

താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്. അപേക്ഷകൾ 2023 സെപ്റ്റംബർ 30 വരെ വരെ സ്വീകരിക്കും. ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം അതുകൊണ്ടുതന്നെ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain