You're in luck because there are currently 4 jobs available for eager job seekers. The Kerala government has opened up exciting opportunities for those looking to make a meaningful career move. Whether you're an experienced professional or a fresh graduate, these job openings offer a chance to work in various sectors and contribute to the state's development. Don't miss out on these incredible prospects; apply now and take a step closer to securing your future with Kerala government jobs today.
1. ഓവർസിയർ ഇന്റർവ്യൂ 21ന്
പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് സെപ്റ്റംബര്‍ 21 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. യോഗ്യത മൂന്ന് വര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ. യോഗ്യരായവര്‍ മതിയായ രേഖകള്‍ സഹിതം നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
2. സീനിയർ റസിഡന്റ് നിയമനം
സർക്കാർ മെഡിക്കൽ കോളേജുകളിലെ സീനിയർ റസിഡന്റ് താൽക്കാലിക ഒഴിവിലേക്ക് പരിഗണിക്കപ്പെടാൻ താൽപര്യമുള്ള എം ബി ബി എസ് ബിരുദവും എം ഡി/എം എസ്/ഡി എൻ ബി ബിരുദാനന്തര യോഗ്യതയും കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 20ന് മുമ്പായി ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായം: 2023 ജനുവരി ഒന്നിന് 50 വയസ് പൂർത്തിയാകരുത്.
3. ലാബ് ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം: അഭിമുഖം 25ന്
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളജില്‍ ലാബ് ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എന്‍.ഒ.എച്ച്.പി.പി.സി.ഇസഡ് സെന്റിനല്‍ സര്‍വയലന്‍സ് പ്രോഗ്രാമിന്റെ ഭാഗമായാണ് നിയമനം.
പ്ലസ് ടു, ഡി.എം.എല്‍.റ്റി.യാണ് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള യോഗ്യത. പ്ലസ് ടു, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് റൈറ്റിംഗില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള യോഗ്യത.
താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 25ന് രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. മെഡിക്കല്‍ കോളേജിന് 10കി.മി. പരിധിയിലുള്ളവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. ഫോണ്‍: 0477-22282015.
4. വയനാട് എൻജിനീയറിങ് കോളേജിൽ അവസരം
വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഒഴിവുള്ള ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സമാന്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികക്ക് ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ് / ഐ.ടി.ഐ/ ഡിപ്ലോമ എന്നിവയും ട്രേഡ്സമാന്‍ തസ്തികയിലെ പരിചയവുമാണ് യോഗ്യത. ട്രേഡ്സമാന്‍ തസ്തികക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി വി.എച്ച്.എസ്.എല്‍.സി,എഞ്ചിനീയറിംഗ് /ഡിപ്ലോമ/ഐ.ടി.ഐ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 19 ന് രാവിലെ 9.30ന് തലപ്പുഴ എഞ്ചിനീയറിംഗ് കോളേജില്‍ ഹാജരാകണം.
വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വകുപ്പില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്സിറ്റി, ബോര്‍ഡിലെ 3 വര്‍ഷത്തെ ഡിപ്ലോമ. പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബര്‍ 20 ന് രാവിലെ 9.30 ന് തലപ്പുഴ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഹാജരാകണം.