ശബരിമലയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം

Discover Exciting Job Opportunities in Shabarimala - Apply Now for Shabarimala Jobs! Explore a Range of Career Options and Join the Growing Workforce

കൊല്ലവര്‍ഷം 1199 (2023-24) ലെ മണ്ഡല-മകരവിളക്ക്‌ മഹോത്സവത്തോടനുബന്ധിച്ച്‌ ശബരിമലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ താത്പര്യമുളള ഹിന്ദുക്കളായ പുരുഷന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊളളുന്നു.

യോഗ്യതകൾ

 18 നും 60 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം. ആറു മാസത്തിനകം എടുത്തിട്ടുള്ള പാസ്പോര്‍ട്ട്‌ സൈസ്സ്‌ ഫോട്ടോ, ക്രിമനില്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന്‌ സ്ഥലത്തെ സബ്‌ ഇന്‍സ്പെക്ടര്‍ റാങ്കിൽ കുറയാത്ത ഒരു പോലീസ്‌ ഉദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കറ്റ്‌, വയസ്സ്‌, മതം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്‌, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്‌, മൊബൈല്‍ ഫോൺ നമ്പര്‍, മെഡിക്കല്‍ ഫിറ്റ്‌നെസ്സ്‌ സര്‍ട്ടിഫിക്കറ്റ്‌, 

പൂര്‍ണമായ മേല്‍വിലാസം എന്നിവ സഹിതം ഈ ആഫീസിലും ദേവസ്വം ബോര്‍ഡിന്റെ വിവിധ ഗ്രൂപ്പ്‌ ആഫീസുകളിലെ നോട്ടീസ്‌ ബോര്‍ഡുകളിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും പ്രസ്സിദ്ധീകരിച്ചിട്ടുളള മാതൃകയില്‍ വെളളപേപ്പറില്‍ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ്‌ ഒട്ടിച്ച്‌ തയ്യാറാക്കിയ അപേക്ഷകള്‍ 9.10.2023 വൈകുന്നേരം 5 മണിയ്ക്ക്‌ മുമ്പ്‌ ചീഫ്‌ എഞ്ചിനീയര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌, നന്തന്‍കോട്‌, തിരുവനന്തപുരം - 695003 എന്ന മേല്‍വിലാസത്തില്‍ ലഭിക്കേണ്ടതാണ്‌. അപേക്ഷയോടൊപ്പം പോലീസ്‌ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയുടെ ഒറിജിനലും മറ്റു സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പും ഹാജരാക്കേണ്ടതാണ്‌.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain