കേരള സർക്കാരിന്റെ സ്വന്തം റിക്രൂട്ടിംഗ് ഏജൻസിയായ ODEPEC ദുബായിലേക്ക് 60 ലേറെ ക്ലീനർ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കുക. ശേഷം ഒക്ടോബർ മൂന്നിന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.
Requirements
എസ്എസ്എൽസി അല്ലെങ്കിൽ അതിനു മുകളിൽ. അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കാനും ആശയവിനിമയം നടത്താനും കഴിയണം.
അപേക്ഷകർക്ക് മികച്ച ആരോഗ്യം ഉണ്ടായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രക്രിയ കഴിഞ്ഞിട്ടുള്ളവർക്ക് അപേക്ഷിക്കാൻ പറ്റില്ല. അമിത വണ്ണമുള്ളവർക്കും, വൈകല്യമുള്ളവർക്കും, ശരീരത്തിൽ ടാറ്റു പതിച്ചവർക്കും യോഗ്യതയില്ല.
Vacancy
50 ഒഴിവുകൾ പുരുഷന്മാർക്കും 10 ഒഴിവുകൾ സ്ത്രീകൾക്കുമാണ് ഉള്ളത്.
Age Limit
22 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി.
Salary
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 950 ദുബായ് ദിർഹംസ് ആണ് ശമ്പളം
Interview Location: ODEPC ഓഫീസ്, ഫ്ലോർ 3, ഇൻകെൽ ടവർ 1, അങ്കമാലി, Near TELK
റിപ്പോർട്ടിംഗ് സമയം: 9 AM മുതൽ 1 PM വരെ