സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അറിയുന്നവർക്ക് അവസരം | Social Media Assistant Job Vacancy

Social Media Assistant Job Vacancy: PRD Job vacancy,Kerala Jobs,വിവര പൊതുജന സമ്പർക്ക വകുപ്പ് മുഖേന നടത്തുന്ന പ്രോജക്റ്റിലേക്ക് വിവിധ വകുപ്പ് തലത്തിൽ വ
PRD Job Vacancy

വിവര പൊതുജന സമ്പർക്ക വകുപ്പ് മുഖേന നടത്തുന്ന പ്രോജക്റ്റിലേക്ക് വിവിധ വകുപ്പ് തലത്തിൽ വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച് സോഷ്യൽ മീഡിയ കണ്ടന്റുകൾ തയ്യാറാക്കുന്നതിന് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ് മാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് നിയോഗിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.

Vacancy Details

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ് വിഭാഗത്തിൽ 20 ഒഴിവുകളും ഡിസൈനർ വിഭാഗത്തിൽ നാല് ഒഴിവുകളുമാണ് ആകെയുള്ളത്.

Age Limit Details

 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് അപേക്ഷകന്റെ അതല്ലെങ്കിൽ അപേക്ഷകയുടെ ഉയർന്ന പ്രായപരിധി.

Qualification

1. സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ്
ബിരുദവും ജേണലിസത്തിൽ ബിരുദാനന്തര ബിരുദം/ PG ഡിപ്ലോമ, മൊബൈൽ ജേണലിസത്തിലെ അറിവ്, മാധ്യമപ്രവർത്തനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തിപരിചയം, സോഷ്യൽ മീഡിയ പ്രവർത്തി പരിചയം അഭികാമ്യം.

2. ഡിസൈനർ

 പ്ലസ് ടു, ഡിസൈനിങ്ങിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം. ഡിസൈനിങ് സോഫ്റ്റ്‌വെയറുകളിൽ അറിവ്, ആശയം ലഭിച്ചാൽ സ്വന്തമായി ഡിസൈൻ ചെയ്യാനുള്ള പരിജ്ഞാനം അനിവാര്യം, വീഡിയോ എഡിറ്റിംഗിൽ പരിചയമുള്ളവർക്ക് മുൻഗണന.

Salary

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റിന്റെ പ്രതിമാസ വേതനം 20,000 രൂപയും, ഡിസൈനർമാരുടെ പ്രതിമാസ ശമ്പളം 24000 രൂപയും ആണ്.

How to Apply?

അപേക്ഷകർ 2023 ഒക്ടോബർ 25 നകം ഓൺലൈൻ പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കണം. ഓൺലൈനിലൂടെ അല്ലാതെ മറ്റു മാർഗങ്ങളിലൂടെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകന്റെ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, തിരിച്ചറിയൽ രേഖ, സി വി എന്നിവ അപേക്ഷയിൽ ഉൾപ്പെടുത്തണം. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകുന്നു.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs