കേന്ദ്രസർക്കാരിന്റെ ആരോഗ്യ വകുപ്പിന് കീഴിൽ മികച്ചൊരു ശമ്പളത്തിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് വൻ അവസരം വന്നിരിക്കുകയാണ്. ഫീൽഡ് വർക്കർ ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
Vacancy Details
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് 140 ഫീൽഡ് വർക്കർ ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Age Limit Details
18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. SC/ ST/ PWD/ OBC തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ നിന്ന് ഇളവുണ്ട്.
Educational Qualification
എസ്എസ്എൽസി വിദ്യാഭ്യാസ യോഗ്യത ഉള്ളവരായിരിക്കണം.
Salary Details
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് റിക്രൂട്ട്മെന്റ് വഴി ഫീൽഡ് വർക്കർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 18000 രൂപ മുതൽ 56,900 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.
Application Fees
UR/OBC/EWS വിഭാഗക്കാർക്ക് 600 രൂപയാണ് അപേക്ഷാഫീസ്. മറ്റുള്ള വിഭാഗക്കാർക്കൊന്നും അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനിലൂടെ തന്നെ ഫീസ് അടക്കാവുന്നതാണ്.
How to Apply?
തൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 30 വരെ ഓൺലൈൻ വഴി കമ്പ്യൂട്ടർ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. താഴെ നൽകിയിരിക്കുന്ന സ്റ്റെപ്പുകൾ ഫോളോ ചെയ്താൽ നിങ്ങൾക്ക് അതിവേഗം അപേക്ഷാപ്രക്രിയ പൂർത്തീകരിക്കാൻ കഴിയും.
- ഔദ്യോഗിക വെബ്സൈറ്റായ https://hlldghs.cbtexam.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക