കെ.ഫോണിൽ അവസരം - PSC പരീക്ഷ ഇല്ലാതെ ക്ലർക്ക് ജോലി നേടാം | KFON Recruitment 2024

KFON Recruitment 2023,KFON Recruitment 2023 Vacancy Details,KFON Recruitment 2023 Age Limit Details,KFON Recruitment 2023 Educational Qualifications

KFON Career,KFON,KFON Jobs,KFON Connection,KFON Application,

KFON Recruitment 2023: എല്ലാവർക്കും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് എത്തിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച കേരള ഫൈബർ ഒപ്റ്റിക് ലിമിറ്റഡ് (KFON) വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരള സർക്കാരിന് കീഴിൽ PSC പരീക്ഷയില്ലാതെ KFON ണിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് വളരെ മികച്ച ഒരു അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. വിവിധ കാറ്റഗറികളിൽ ആയിട്ട് 07 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജനുവരി 24 വരെ ഓൺലൈനായി സൗജന്യമായി അപേക്ഷ നൽകാം.

KFON Recruitment 2023 Vacancy Details

കേരള ഫൈബർ ഒപ്റ്റിക് ലിമിറ്റഡ് (KFON) പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് 7 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകിയിട്ടുണ്ട്. ഈ ഒഴിവുകളിൽ തന്നെ റിസർവേഷൻ വരുന്നുണ്ടോ എന്ന് അറിയാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ കൂടെ നിങ്ങൾ വായിച്ചു നോക്കണം.

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
കമ്പനി സെക്രറ്ററി 01
മാനേജർ (കoപ്ലൈനൻസ് & ലീഗൽ ) 01
മാനേജർ (ടെക്നികൽ അസിസ്റ്റൻറ് & എംഡി) 01
അസിസ്റ്റൻറ് മാനേജർ (സിസ്റ്റം അഡ്മിൻ കം നെറ്റ്വർക്ക് ) 01
ഫൈനാൻസ് അസിസ്റ്റൻറ് 01
അഡ്മിനിസ്ട്രേറ്റയിവ് അസിസ്റ്റൻറ് 01
ക്ലർക്ക് 01

KFON Recruitment 2023 Age Limit Details

കേരള ഫൈബർ ഒപ്റ്റിക് ലിമിറ്റഡ് (KFON) ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി താഴെ നൽകിയിട്ടുണ്ട്. പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത ഇളവുകൾ ബാധകമാവുന്നതാണ്. താഴെ നൽകിയിരിക്കുന്നത് ജനറൽ/ OBC വിഭാഗക്കാര്‍ക്കുള്ള പരമാവധി പ്രായപരിധി മാത്രമാണ്. വിശദവിവരങ്ങൾ മനസ്സിലാക്കാൻ Official PDF Notification പരിശോധിക്കുക.

തസ്തികയുടെ പേര് പ്രായ പരിധി
കമ്പനി സെക്രറ്ററി 30-50 വയസ്സ്
മാനേജർ (കoപ്ലൈനൻസ് & ലീഗൽ ) 30-50 വയസ്സ്
മാനേജർ (ടെക്നികൽ അസിസ്റ്റൻറ് & എംഡി) 30-50 വയസ്സ്
അസിസ്റ്റൻറ് മാനേജർ (സിസ്റ്റം അഡ്മിൻ കം നെറ്റ്വർക്ക് ) 30-40 വയസ്സ്
ഫൈനാൻസ് അസിസ്റ്റൻറ് 23-35 വയസ്സ്
അഡ്മിനിസ്ട്രേറ്റയിവ് അസിസ്റ്റൻറ് 23-35 വയസ്സ്
ക്ലർക്ക് 23-35 വയസ്സ്

KFON Recruitment 2023 Educational Qualifications

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
കമ്പനി സെക്രറ്ററി യോഗ്യത: ICSI യുടെ സഹ അംഗം. LLB അല്ലെങ്കിൽ M. Com അല്ലെങ്കിൽ MBA അല്ലെങ്കിൽ PGDM. പ്രവർത്തി പരിചയം: കുറഞ്ഞത് 10 വർഷത്തെ പോസ്റ്റ് യോഗ്യതാ പരിചയം. (ഓഫ് 10 വർഷം, സ്ഥാനാർത്ഥികൾ അനുഭവം ഉള്ളത് സെൻട്രലിൽ കുറഞ്ഞത് 5 വർഷം അല്ലെങ്കിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ നൽകും മുൻഗണന)
മാനേജർ (കoപ്ലൈനൻസ് & ലീഗൽ ) യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽബി ബിരുദം പ്രവർത്തി പരിചയം: കുറഞ്ഞത് 5 വർഷം പ്രവ്യത്തി പരിചയം.
മാനേജർ (ടെക്നികൽ അസിസ്റ്റൻറ് & എംഡി) ബി-ടെക് ബിരുദം ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സിൽ എഞ്ചിനീയറിംഗ് ,എംബിഎ. പ്രവർത്തി പരിചയം: കുറഞ്ഞത് 5 വർഷം ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് . പുറത്ത് കുറഞ്ഞത് 1-വർഷമെങ്കിലും സാങ്കേതികമായി പരിചയം. അസിസ്റ്റന്റ് അല്ലെങ്കിൽ ടെക്നിക്കൽ MD അല്ലെങ്കിൽ CEO വരെയുള്ള എക്സിക്യൂട്ടീവ്. (പുറത്ത് 5 വർഷം, സ്ഥാനാർത്ഥികൾ 2 വർഷത്തെ പരിചയം കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ ആയിരിക്കും മുൻഗണന നൽകിയിരിക്കുന്നു).
അസിസ്റ്റൻറ് മാനേജർ (സിസ്റ്റം അഡ്മിൻ കം നെറ്റ്വർക്ക് ) യോഗ്യത: ബി ടെക് ഐടി / കമ്പ്യൂട്ടർ സയൻസ് MCSA യിൽ നിന്നുള്ള സർട്ടിഫിക്കേഷൻ അല്ലെങ്കിൽ RHCE അല്ലെങ്കിൽ VMware അല്ലെങ്കിൽ CCNA അല്ലെങ്കിൽ JNCIA അല്ലെങ്കിൽ സ്റ്റോറേജ് & ബാക്കപ്പ് അല്ലെങ്കിൽ സെക്യൂരിറ്റി അല്ലെങ്കിൽ ഡാറ്റാബേസ്. അനുഭവം: 5 വർഷത്തെ പ്രവർത്തി പരിചയം.
ഫൈനാൻസ് അസിസ്റ്റൻറ് യോഗ്യത: കൊമേഴ്സിൽ ബിരുദം ബിരുദാനന്തര ബിരുദം കോമേഴ്സ് പ്രവർത്തി പരിചയം: 3 വർഷത്തെ പ്രവർത്തി പരിചയം./td>
അഡ്മിനിസ്ട്രേറ്റയിവ് അസിസ്റ്റൻറ് യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം പ്രവർത്തി പരിചയം: 3 വർഷത്തെ പ്രവർത്തി പരിചയം
ക്ലർക്ക് യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം പ്രവർത്തി പരിചയം: 1 വർഷത്തെ പ്രവർത്തി പരിചയം .

KFON Recruitment 2023 Salary Details

കേരള ഫൈബർ ഒപ്റ്റിക് ലിമിറ്റഡ് (KFON) റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പളത്തിന്റെ വിവരങ്ങളാണ് താഴെ ടേബിളിൽ നൽകിയിരിക്കുന്നത്.

തസ്തികയുടെ പേര് ശമ്പളം
കമ്പനി സെക്രറ്ററി Rs.1.5 ലക്ഷം
മാനേജർ (കoപ്ലൈനൻസ് & ലീഗൽ ) Rs. 90,000/-
മാനേജർ (ടെക്നികൽ അസിസ്റ്റൻറ് & എംഡി) Rs. 90,000/-
അസിസ്റ്റൻറ് മാനേജർ (സിസ്റ്റം അഡ്മിൻ കം നെറ്റ്വർക്ക് ) Rs. 75,000/-
ഫൈനാൻസ് അസിസ്റ്റൻറ് Rs. 45,000/-
അഡ്മിനിസ്ട്രേറ്റയിവ് അസിസ്റ്റൻറ് Rs. 45,000/-
ക്ലർക്ക് Rs. 30,000/-

KFON Recruitment 2023 Selection Procedure

കേരള ഫൈബർ ഒപ്റ്റിക് ലിമിറ്റഡ് (KFON) റിക്രൂട്ട്മെന്റിന് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തുകയും യോഗ്യതയുണ്ടെങ്കിൽ അഭിമുഖത്തിനായി ക്ഷണിക്കുകയും ചെയ്യും. ഇങ്ങനെ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്. റിക്രൂട്ട്മെന്റ് പൂർണമായും കരാർ അടിസ്ഥാനത്തിൽ ഉള്ളതായിരിക്കും. യോഗ്യതയുള്ള അപേക്ഷകരുടെ എണ്ണം കൂടുകയാണെങ്കിൽ സ്ക്രീനിങ് ഉൾപ്പെടെയുള്ള പ്രക്രിയകൾ ഉൾപ്പെടുത്തും.

How to Apply KFON Recruitment 2023?

കേരള ഫൈബർ ഒപ്റ്റിക് ലിമിറ്റഡ് (KFON) റിക്രൂട്ട്മെന്റിന് അപേക്ഷിക്കാനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് അതല്ലെങ്കിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റോ ഉപയോഗിക്കാം. പൂർണ്ണമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക. കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ ആയിട്ട് 2024 ജനുവരി 24 വരെ അപേക്ഷ സമർപ്പിക്കാം.

  • താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
  • Proceed to Application ക്ലിക്ക് ചെയ്യുക
  • ശേഷം അപ്ലിക്കേഷൻ ഫോം ചെയ്യുക.
  • റിക്രൂട്ട്മെന്റിന് അപേക്ഷ ഫീസ് ഒന്നുംതന്നെ അടയ്ക്കേണ്ട ആവശ്യമില്ല.
  • അപേക്ഷ പൂർത്തിയാക്കുക
  • സബ്മിറ്റ് ചെയ്യുക
  • സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain