SSLC യോഗ്യതയുള്ളവരെ ഇതിലെ! തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ ജോലി ഒഴിവുകൾ

Thrissur Zoological Park job vacancy, Zoological Park jobs, lab assistant job, temporary jobs in Kerala, Thrissur Zoological Park
Thrissur Zoological Park Jobs

തൃശ്ശൂർ പട്ടണത്തിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ മൃഗശാല പട്ടണത്തിൽ നിന്നും 12 കിലോമീറ്റർ അകലെ പുത്തൂർ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ട് വിവിധ ഒഴിവുകൾ ഇപ്പോൾ വന്നിട്ടുണ്ട്. കൂടുതലും ഒരു വർഷത്തേക്ക് കയറാറടിസ്ഥാനത്തിലുള്ള നിയമനമാണ്. താല്പര്യമുള്ളവർക്ക് ഇമെയിൽ വഴിയോ അതല്ലെങ്കിൽ അപേക്ഷ പോസ്റ്റ് ഓഫീസ് വഴിയോ സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തസ്തിക തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു.

ഒഴിവുകളുടെ വിശദാംശങ്ങൾ

തസ്തിക ഒഴിവ്
1.ഇലക്ട്രിക്കൽ സൂപ്പർവൈസർ 01
2.ഇലക്ട്രീഷ്യൻ 02
3.പമ്പ് ഓപ്പറേറ്റർ 01
4.അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ 03
5.അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ കം ലാബ് അസിസ്റ്റന്റ് 01
6. ലാബ് അസിസ്റ്റന്റ് 01
7. വെറ്റിനറി അസിസ്റ്റന്റ് 01
8.ജൂനിയർ അസിസ്റ്റന്റ് (സ്റ്റോഴ്സ്) 01
9. സെക്യൂരിറ്റി ഗാർഡ് 03

പ്രായപരിധി വിവരങ്ങൾ

താഴെ നൽകിയിരിക്കുന്ന പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതല്ല.
തസ്തിക പ്രായപരിധി
1.ഇലക്ട്രിക്കൽ സൂപ്പർവൈസർ 50 വയസ്സ് വരെ
2.ഇലക്ട്രീഷ്യൻ 50 വയസ്സ് വരെ
3.പമ്പ് ഓപ്പറേറ്റർ 50 വയസ്സ് വരെ
4.അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ 50 വയസ്സ് വരെ
5.അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ കം ലാബ് അസിസ്റ്റന്റ് 50 വയസ്സ് വരെ
6. ലാബ് അസിസ്റ്റന്റ് 40 വയസ്സ് വരെ
7. വെറ്റിനറി അസിസ്റ്റന്റ് 40 വയസ്സ് വരെ
8.ജൂനിയർ അസിസ്റ്റന്റ് (സ്റ്റോഴ്സ്) 36 വയസ്സ് വരെ
9. സെക്യൂരിറ്റി ഗാർഡ് 55 വയസ്സ് വരെ

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

തസ്തിക വിദ്യാഭ്യാസ യോഗ്യത & പരിചയം
1.ഇലക്ട്രിക്കൽ സൂപ്പർവൈസർ 1. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
2. മറ്റ് യോഗ്യതകൾ: കേന്ദ്ര/ സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര/സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങൾ ഏതിൽ നിന്നെങ്കിലും ഇലക്ട്രിക്കൽ സൂപ്പർവൈസർ/ തത്തുല്യമായ ജോലിയിൽ ഒരു വർഷത്തിൽ കുറയാത്ത പരിചയം.
2.ഇലക്ട്രീഷ്യൻ 1. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. കേരള സർക്കാരിലെ ബന്ധപ്പെട്ട വകുപ്പ് നിൽക്കുന്ന ഇലക്ട്രീഷ്യൻ ട്രേഡിലെ ഐടിഐ/ ഐടിസി സർട്ടിഫിക്കറ്റും കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന വയർമാൻ ലൈസൻസും.
2. മറ്റ് യോഗ്യതകൾ: കേന്ദ്ര/ സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഇതിൽ ഏതിൽ നിന്നെങ്കിലും ഇലക്ട്രീഷ്യൻ/ വയർമാൻ/ തത്തുല്യമായ ജോലിയിൽ ഒരു വർഷത്തിൽ കുറയാത്ത ജോലി പരിചയം.
3.പമ്പ് ഓപ്പറേറ്റർ 1. എസ്എസ്എൽസി അഥവാ തത്തുല്യമായ യോഗ്യത, കേരള സർക്കാരിലെ ബന്ധപ്പെട്ട വകുപ്പ് നൽകുന്ന മോട്ടോർ മെക്കാനിക്ക് അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിലെ ഐടിഐ / ഐടിസി സർട്ടിഫിക്കറ്റ്.
2. മറ്റ് യോഗ്യതകൾ: കേന്ദ്ര/ സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഇതിൽ ഏതിൽ നിന്നെങ്കിലും പമ്പ് ഓപ്പറേറ്റർ/ പ്ലംബർ/ തത്തുല്യമായ ജോലിയിൽ ഒരു വർഷത്തിൽ കുറയാത്ത ജോലി പരിചയം.
4.അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ 1.എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
 2. മറ്റ് യോഗ്യതകൾ: കേന്ദ്ര/ സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഇതിൽ ഏതിൽ നിന്നെങ്കിലും പമ്പിങ് പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്ന ജോലിയിൽ ഒരു വർഷത്തിൽ കുറയാത്ത ജോലി പരിചയം.
5.അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ കം ലാബ് അസിസ്റ്റന്റ് 1.എസ്എസ്എൽസി അഥവാ തത്തുല്യമായ യോഗ്യത.
2. മറ്റ് യോഗ്യതകൾ: കേന്ദ്ര/ സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഇതിൽ ഏതിൽ നിന്നെങ്കിലും വാട്ടർ ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറിയിൽ ഒരു വർഷത്തിൽ കുറയാത്ത ജോലി പരിചയം.
6. ലാബ് അസിസ്റ്റന്റ് 1.കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി നടത്തുന്ന ലബോറട്ടറി ടെക്നിക്‌സിലെ ഡിപ്ലോമ.
2. മറ്റ് യോഗ്യതകൾ: കേന്ദ്ര/ സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ കീഴിലുള്ള വെറ്റിനറി സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യൻ ആയുള്ള ജോലി പരിചയം അഭികാമ്യം
7. വെറ്റിനറി അസിസ്റ്റന്റ് 1. കേരള വെറ്റിനറി ആൻഡ് സെൻസസ് യൂണിവേഴ്സിറ്റി നടത്തുന്ന വെറ്റിനറി നേഴ്സിങ്, ഫാർമസി, ലബോറട്ടറി ടെക്നിക്സ് പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ്.
2. മറ്റ് യോഗ്യതകൾ: കേന്ദ്ര/ സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ കീഴിലുള്ള വെറ്റിനറി സ്ഥാപനത്തിൽ വെറ്റിനറി അസിസ്റ്റന്റ് ആയുള്ള ജോലി പരിചയം അഭികാമ്യം
8.ജൂനിയർ അസിസ്റ്റന്റ് (സ്റ്റോഴ്സ്) 1. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
2. കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകാരമുള്ള ഏതെങ്കിലുംസ്ഥാപനത്തിൽ നിന്നും എംഎസ് ഓഫീസിൽ ലഭിച്ചിട്ടുള്ള ഡിപ്ലോമ അതല്ലെങ്കിൽ സർട്ടിഫിക്കറ്റ
9. സെക്യൂരിറ്റി ഗാർഡ് 1. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം.
2. ആർമി/ നേവി/ എയർഫോഴ്സ് എന്നീ സേന വിഭാഗങ്ങളിൽ പത്ത് വർഷത്തിൽ കുറയാത്ത മിലിറ്ററി സേവനം

ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ

തസ്തിക ഒഴിവ്
1.ഇലക്ട്രിക്കൽ സൂപ്പർവൈസർ 22,290/-
2.ഇലക്ട്രീഷ്യൻ 20,065/-
3.പമ്പ് ഓപ്പറേറ്റർ 20,065/-
4.അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ 18,390/-
5.അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ കം ലാബ് അസിസ്റ്റന്റ് 18,390/-
6. ലാബ് അസിസ്റ്റന്റ് 21,175/-
7. വെറ്റിനറി അസിസ്റ്റന്റ് 20,065/-
8.ജൂനിയർ അസിസ്റ്റന്റ് (സ്റ്റോഴ്സ്) 21,175/-
9. സെക്യൂരിറ്റി ഗാർഡ് 21,175/-

തിരഞ്ഞെടുപ്പ് രീതി

അപേക്ഷകരിൽ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇവരിൽ നിന്നും അഭിമുഖത്തിന്റെയും പ്രാക്ടിക്കൽ ടെസ്റ്റ് ആവശ്യമുള്ള തസ്തികകളിൽ ആയതിന്റെയും അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കി പ്രസിദ്ധപ്പെടുത്തും. ഈ ലിസ്റ്റിൽ നിന്നായിരിക്കും നിയമനം നടത്തുക.

 മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ, ആവശ്യമായ തസ്തികകളിൽ മേൽ സർട്ടിഫിക്കറ്റുകൾ നിയമന സമയത്ത് മാത്രം ഹാജരാക്കിയാൽ മതി.

അപേക്ഷ സമർപ്പിക്കേണ്ട വിധം?

ഒരു തസ്തികയിലേക്കും ഉള്ള അപേക്ഷ ഫോറം നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്. പ്രിന്റ് എടുത്ത അപേക്ഷ പൂരിപ്പിച്ച്, ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം കവറിലിട്ട് താഴെ പറയുന്ന അഡ്രസ്സിൽ അയക്കണം. അപേക്ഷകൾ നേരിട്ടും അതുപോലെ errckottoor@gmail.com എന്ന ഈമെയിലിലും സ്വീകരിക്കുന്നതാണ്.

 വിലാസം: ഡയറക്ടർ, തൃശ്ശൂർ സുവോളജിക്കൽ പാർക്ക്, പുത്തൂർ പിഒ, കുരിശു മൂലക്ക് സമീപം, തൃശ്ശൂർ 680014, കേരളം.

Last date: 16-11-2023

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain