വളരെ പെട്ടെന്ന് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എന്നും അവസരങ്ങളുടെ പൂക്കാലമാണ് തൊഴിൽ മേളകൾ. എനിക്കൊരു ജോലിയും ഇല്ല എന്ന് പറഞ്ഞ് നടക്കാതെ തൊഴിൽ മേളകൾ ഉണ്ടാകുമ്പോൾ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു നിങ്ങൾക്കും ജോലി നേടാം.
എസ്എസ്എൽസിക്കും പിജിക്കും ഇടയിൽ വിദ്യാഭ്യാസയോഗ്യതയും അഭിരുചിയും ഉള്ള 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 14ന് രാവിലെ 8.30 മുതൽ 11 മണി വരെ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. തൊഴിൽ അന്വേഷകർക്ക് ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യവും ലഭ്യമാണ്.ഫോൺ -0487 2362517.