താനൂർ മത്സ്യഫെഡ് ഒ.ബി.എം വർക്ക് ഷോപ്പിലേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ മെക്കാനിക്കിനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ 2024 ഫെബ്രുവരി 13 നകം അപേക്ഷകൾ സമർപ്പിക്കണം.
അപേക്ഷകർ ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്) യോഗ്യതയും ഒ.ബി.എം സർവീസിങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും നിർദിഷ്ട വിദ്യാഭ്യാസ ഇല്ലാത്തവരാണെങ്കിൽ ഒ.ബി.എം. സർവീസിങിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും ഹൈഡ്രോളിക് പ്രെസ്സിങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യവും ഉള്ളവരായിരിക്കണം. ഫെബ്രുവരി 13 വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0494 2423503.