ഈ യോഗ്യതയുള്ളവർക്ക് ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിൽ അവസരം

guruvayur devaswom recruitment,Guruvayur Devaswom,Guruvayur Devaswom Vacancies,KDRB Recruitment 2024,Guruvayoor Devaswom Recrutment 2024
Guruvayur Devaswom Security Guard

ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് നിർദ്ദിഷ്ട യോഗ്യതകളുള്ള ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ചുവടെ നൽകിയിരിക്കുന്ന യോഗ്യതയുള്ളവർക്ക് 2024 ഏപ്രിൽ 26 വരെ അപേക്ഷ സമർപ്പിക്കാം. നിയമന കാലാവധി 2024 മെയ് ഒന്നു മുതൽ 2025 ഏപ്രിൽ 30 കൂടിയ ഒരു വർഷം. അപേക്ഷാ ഫോറം വിതരണം, വേതനം, പ്രായം, യോഗ്യതകൾ എന്നിവ ചുവടെ കൊടുത്തിരിക്കുന്നു.

Guruvayur Devaswom Recruitment 2024 - Notification Details

 • സ്ഥാപനത്തിന്റെ പേര് : ഗുരുവായൂർ ദേവസ്വം
 • തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ്
 • ജോലി തരം : കേരള സർക്കാർ
 • റിക്രൂട്ട്മെന്റ് തരം : Direct
 • പരസ്യ നമ്പർ : R1-1808/2024 (1)
 • ഒഴിവുകൾ : 33
 • ജോലി സ്ഥലം : കേരളം
 • ശമ്പളം : Rs.21,175 (പ്രതി മാസം)
 • അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
 • അപേക്ഷ ആരംഭിക്കുന്നത് : 2024 ഏപ്രിൽ 18
 • അവസാന തീയതി : 2024 ഏപ്രിൽ 26

Vacancy: Guruvayur Devaswom Recruitment 2024

സെക്യൂരിറ്റി ഗാർഡ് : 33 ഒഴിവ്

Salary Details: Guruvayur Devaswom Recruitment 2024

സെക്യൂരിറ്റി ഗാർഡ് : Rs.22,217 (പ്രതിമാസ മൊത്ത വേതനം)

Age Limit Details: Guruvayur Devaswom Recruitment 2024

സെക്യൂരിറ്റി ഗാർഡ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ 60 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം. പ്രായം 2024 ഏപ്രിൽ 1 അനുസരിച്ച് കണക്കാക്കും.

Qualifications: Guruvayur Devaswom Recruitment 2024

സൈനിക, അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും (Army, Navy, Airforce,BSF, CISF, ITPB, CRPF, Assam Rifles & GREF) വിരമിച്ചവര്‍ ആയിരിക്കണം.

 ആരോഗ്യദൃഢഗാത്രരും നല്ല കാഴ്ച ശക്തിയുള്ള വരും ആയിരിക്കണം.

Application Fees: Guruvayur Devaswom Recruitment 2024

അപേക്ഷാഫോറം ദേവസ്വം ഓഫീസില്‍ നിന്ന്‌ Rs.100/- നിരക്കില്‍ 20.04.2024 മുതല്‍ 26.04.2024 തീയതി വൈകീട്ട്‌ 3,00 മണി വരെ ഓഫീസ്‌ പ്രവ്യത്തി സമയങ്ങളില്‍ ലഭിക്കുന്നതാണ്‌.

Selection Procedure: Guruvayur Devaswom Recruitment 2024

പ്രമാണ പരിശോധന

വ്യക്തിഗത അഭിമുഖം

General Information: Guruvayur Devaswom Recruitment 2024

 • അപേക്ഷയോടൊപ്പം ഡിസ്ചാര്‍ജ്‌ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്‌, സബ്‌ ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത പോലീസ്‌ ഉദ്യോഗസ്ഥനില്‍ നിന്നുമുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌, അസി. സര്‍ജനില്‍ കുറയാത്ത ഒരു, ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ എന്നിവ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്‌.
 • മെഡിക്കല്‍ ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റ്‌ ഒപ്പു വെയ്ക്കുന്ന ഡോക്ടറുടെ യോഗ്യത,
 • രജി. നമ്പര്‍, സര്‍ട്ടിഫിക്കറ്റ്‌ ഒപ്പു വെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കൂന്നതായിരിക്കും.
 • അപേക്ഷകരായ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ്‌ ഹാജരാക്കിയാല്‍ അപേക്ഷാഫോറം സൗജന്യമായി നല്‍കുന്നതാണ്‌.
 • അപേക്ഷാഫോറം തപാല്‍ മാര്‍ഗ്ഗം അയയ്ക്കുന്നതല്ല.

How to Apply: Guruvayur Devaswom Recruitment 2024

വയസ്സ്‌, യോഗ്യതകള്‍, ജാതി മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ

(മൊബൈല്‍ ഫോണ്‍ നമ്പര്‍ സഹിതം) ദേവസ്വം ഓഫീസില്‍ നേരിട്ടോ, "അഡ്മിനിസ്ട്രേറ്റര്‍, ഗുരുവായൂര്‍ ദേവസ്വം ഗുരുവായൂര്‍- 680101" എന്ന മേല്‍വിലാസത്തില്‍ തപാലിലോ 26.04.2024-ന്‌ വൈകുന്നേരം 2.00 മണിക്ക്‌ മുന്‍പായി ലഭിച്ചിരിക്കേണ്ടതാണ്‌.


ദേവസ്വത്തില്‍ നിന്നും നല്‍കുന്ന നിര്‍ദ്ദിഷ്ഠ ഫോറത്തിലല്ലാത്തതും മതിയായ രേഖകളില്ലാത്തതും അപൂര്‍ണ്ണവും അവ്യക്തവുമായതും യഥാസ്ഥാനത്‌ ഫോട്ടോ പതിക്കാത്തതും അതത്‌ തസ്തികകളിലേക്ക്‌ ആവശ്യമായ യോഗ്യതകള്‍ ഇല്ലാത്തതും നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതായിരിക്കും. ഇത്‌ സംബന്ധിച്ച്‌

യാതൊരു കത്തിടപാടുകളും നടത്തുന്നതല്ല. വിശദവിവരങ്ങള്‍ ഗുരുവായൂര്‍ ദേവസ്വം ഓഫീസില്‍ നിന്ന്‌ നേരിലോ 0487-2556335 എന്ന നമ്പറില്‍ ടെലിഫോണ്‍ വഴിയോ അറിയാവുന്നതാണ്‌.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain