KSFE യിൽ പ്യൂൺ ജോലി നേടാം - 80 ഒഴിവുകൾ | KSFE Peon Watchman Recruitment 2024

Check out the KSFE Recruitment 2024 for a chance to apply for the latest vacancies. Explore and apply online for the 80 Peon/Watchman positions availa

കേരള സർക്കാറിന് കീഴിൽ ഒരു പ്യൂൺ ജോലിയെങ്കിലും കിട്ടിയാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്നവർക്കിതാ സുവർണ്ണാവസരം. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (KSFE) പ്യൂൺ/ വാച്ച്മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 താല്പര്യമുള്ളവർക്ക് മെയ് 2 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്. ഈ അവസരം ഉപകാരപ്പെടും എന്ന് തോന്നിയാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്തു നൽകുക.

Vacancy Details for KSFE Recruitment 2024

KSFE പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് ഏകദേശം 80 പ്യൂൺ/ വാച്ച്മാൻ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കെഎസ്എഫ്ഇയിലെ പാർട്ട് ടൈം ജീവനക്കാരിൽ നിന്നും ക്ഷണിക്കുന്ന നേരിട്ടുള്ള നിയമനമാണ്. വിശദവിവരങ്ങൾ വഴിയേ അറിയാം.

Age Limit Details KSFE Recruitment 2024

18നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1974 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. വയസ്ളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾ ഈ റിക്രൂട്ട്മെന്റിന് ബാധകമല്ല.

Educational Qualification KSFE Recruitment 2024

ആറാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
 അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ മേൽപ്പറഞ്ഞ സ്ഥാപനത്തിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.

Salary Details KSFE Recruitment 2024

 കെഎസ്എഫ്ഇ റിക്രൂട്ട്മെന്റ് വഴി പ്യൂൺ/ വാച്ച്മാൻ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 24500 രൂപ മുതൽ 42900 വരെ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

KSFE Recruitment 2024 Selection Procedure

1. നേരിട്ടുള്ള നിയമനങ്ങൾക്കായുള്ള ഒഴിവുകളിൽ 33 ⅓% ഒഴിവുകൾ KSFE യിലെ പാർട്ട് ടൈം ജീവനക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു.

2. ആദ്യത്തെ ഒഴിവിൽ പാർട്ട് ടൈം സ്വീപ്പർ കം സ്കാവഞ്ചർ, ഗാർഡനർ, പാക്കർ, ഡെസ്പാച്ചർ വിഭാഗത്തിൽ നിന്നും നിയമിക്കുന്നതും തുടർന്നുള്ള രണ്ട് ഒഴിവുകൾ പൊതു വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്നും നിയമിക്കുന്നതുമായിരിക്കും.

3. നിശ്ചിത യോഗ്യതയുള്ള പാർട്ട് ടൈം സ്വീപ്പർ സ്വീപ്പർ കം സ്കാവഞ്ചർ, ഗാർഡനർ, പാക്കർ, ഡെസ്പാച്ചർമാരുടെ അഭാവത്തിൽ ഈ ഒഴിവുകൾ പൊതു ഉദ്യോഗാർത്ഥികളിൽ നിന്നും നികത്തുന്നതാണ്.

4. ഈ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ നടത്തുന്നത് സംവരണ തത്വങ്ങൾക്ക് വിധേയമായിട്ടായിരിക്കും.

How to Apply KSFE Recruitment 2024?

⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '034/2024' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain