പാരാ ലീഗല്‍ വളണ്ടിയര്‍ ഒഴിവ് - ഇപ്പോൾ അപേക്ഷിക്കാം

Para legal volunteer job vacancy: Kerala jobs, temporary jobs in Palakkad, para legal volunteer jobs in Palakkad, FreeJobAlert
Para Legal Volunteer Job
പാലക്കാട്‌ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ പാരലീഗല്‍ വളണ്ടിയര്‍മാരെ നിയമിക്കും. 

യോഗ്യത

എസ്.എസ്.എല്‍.സി പാസായ 25നും 65നും മധ്യേ പ്രായമുള്ളവര്‍ക്കും, 18നും 65നും മധ്യേ പ്രായമുള്ള നിയമവിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു ബിരുദധാരികള്‍, സേവന സന്നദ്ധതയുള്ള അധ്യാപകര്‍, സന്നദ്ധ സംഘടന, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. 

അപേക്ഷിക്കേണ്ട വിധം?

അപേക്ഷ ഫോറത്തിന്റെ മാതൃക താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി മണ്ണാര്‍ക്കാട് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും മെയ് നാലിന് മുമ്പായി സെക്രട്ടറി/സബ് ജഡ്ജ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, പാലക്കാട്-678001 എന്ന വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9188524182.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain