ഇന്ത്യൻ എയർ ഫോഴ്സ് 304 ഒഴിവുകളിലേക്ക് എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിനുള്ള (AFCAT) നോട്ടിഫിക്കേഷൻ പുറത്തിറക്കി. ഇന്ത്യൻ എയർഫോഴ്സിൽ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഉപയോഗിക്കാം. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം, എന്നിവ ചുവടെ പരിശോധിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2024 ജൂൺ 28 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
Job Details
Board Name | Indian Air Force |
---|---|
Type of Job | Central Govt Job |
Advt No | |
പോസ്റ്റ് | AFCAT |
ഒഴിവുകൾ | 304 |
ലൊക്കേഷൻ | ഇന്ത്യയിലുടനീളം |
അപേക്ഷിക്കേണ്ട വിധം | ഓൺലൈൻ |
നോട്ടിഫിക്കേഷൻ തീയതി | 2024 മെയ് 30 |
അവസാന തിയതി | 2024 ജൂൺ 28 |
Vacancy Details For Indian Air Force AFCAT Recruitment 2024
ഇന്ത്യൻ എയർഫോഴ്സ് വിവിധ ബ്രാഞ്ചുകളിലായി ആകെ 317 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- AFCAT Entry (Flying) : 38
- AFCAT Entry Ground Duty (Technical) : 156
- AFCAT Entry Ground Duty (Non Technical) : 118
- NCC Special Entry (Flying) : 10%
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക
Salary details for Indian Air Force AFCAT Recruitment 2024
ഇന്ത്യൻ എയർ ഫോഴ്സ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച ശമ്പളത്തിൽ കേന്ദ്ര സർക്കാർ ജോലി നേടാം.
› AFCAT, NCC സ്പെഷ്യൽ എൻട്രി: 56100-177500
Age Limit Details For Indian Air Force AFCAT Recruitment 2024
❍ AFCAT Entry Ground Duty (Technical) : 20-26
❍ AFCAT Entry Ground Duty (Non Technical) : 20-26
പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.
Indian Air Force AFCAT recruitment 2024 Educational Qualifications
AFCAT Entry (Flying)
കണക്ക്, ഭൗതികശാസ്ത്രം എന്നിവയിൽ 10 + 2 ലെവലിൽ കുറഞ്ഞത് 50% മാർക്ക് വീതം നേടിയിരിക്കണം.അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ തത്തുല്യമായ ഏതെങ്കിലും വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ഡിഗ്രി കോഴ്‌സുള്ള ബിരുദം.
AFCAT Entry Ground Duty (Technical)
എയറോനോട്ടിക്കൽ എഞ്ചിനീയർ (ഇലക്ട്രോണിക്സ്),ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽ 10 + 2 ലെവലിൽ കുറഞ്ഞത് 50% മാർക്കും കുറഞ്ഞത് നാല് വർഷത്തെ ഡിഗ്രി ബിരുദവും ഉള്ളവർ/ അംഗീകൃത സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യത അല്ലെങ്കിൽ കുറഞ്ഞത് 60% മാർക്കോടെ യഥാർത്ഥ പഠനത്തിലൂടെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയർമാരുടെ ബിരുദ അംഗത്വ പരീക്ഷ
AFCAT Entry Ground Duty (Non Technical) Brach
10 + 2, ബിരുദാനന്തര ബിരുദം (കുറഞ്ഞത് മൂന്ന് വർഷത്തെ ഡിഗ്രി കോഴ്‌സ്) അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഭാഗത്തിൽ കുറഞ്ഞത് 60% മാർക്ക്
മെറ്ററോളജി
പ്ലസ് ടു സയൻസ്, ഏതെങ്കിലും സയൻസ് വിഷയങ്ങൾ/ മാത്തമാറ്റിക്സ്/ സ്റ്റാറ്റിക്സ്/ ജോഗ്രഫി/ കമ്പ്യൂട്ടർ അപ്ലിക്കേഷൻ/ എൻവിറോൺമെന്റൽ സയൻസ്/ അപ്ലൈഡ് ഫിസിക്സ്/ ഓഷ്യാനോഗ്രാഫി/ മെട്രോളജി/ അഗ്രികൾച്ചറൽ മെട്രോളജി/ എക്കോളജി & എൻവിറോൺമെന്റ്/ ജിയോഫിസിക്സ്/ എൻവിറോൺമെന്റൽ ബയോളജി എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം.
ശ്രദ്ധിക്കുക: അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ പരിശോധിക്കേണ്ടതാണ്.
Selection procedure
എഴുത്തുപരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യൻ എയർ ഫോഴ്സ് ഒഴിവുകളിലേക്ക് നിയമനം നടത്തുക.
Examination Fees
ഇന്ത്യൻ എയർഫോഴ്സ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് 550 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി അപേക്ഷ ഫീസ് അടക്കാം.
How To Apply Indian Air Force AFCAT Recruitment 2024?
ഇന്ത്യൻ എയർഫോഴ്സ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന സ്റ്റെപ്പുകൾ ഫോളോ ചെയ്ത് അപേക്ഷിക്കുക. മെയ് 30 മുതലാണ് അപേക്ഷ ആരംഭിക്കുന്നത്. ഒരു മാസത്തെ സമയപരിധിയിൽ ജൂൺ 28 വരെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് മനസ്സിലാക്കുക.
- ഔദ്യോഗിക വെബ്സൈറ്റായ https://afcat.cdac.in/AFCAT/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക