ഇന്റർവ്യൂ
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷകള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കി പാസ് പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റര്‍ നമ്പര്‍, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം മേയ് 22ന് രാവിലെ 11 ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷന്‍, മുനമ്പം മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
2. നീതി മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റ് ഒഴിവ്
കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷന്റെ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ വെയർഹൗസിലേക്കും നീതി മെഡിക്കൽ സ്റ്റോറുകളിലേക്കും ഫാർമസിസ്റ്റുകളെ നിയമിക്കുന്നു. ഡിഫാം, ബിഫാം, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷകൾ റീജിയണൽ മാനേജർ, കൺസ്യൂമർഫെഡ്, ഗാന്ധിനഗർ, കൊച്ചി - 682 020 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ഫോൺ : 0484-2203507, 2203652, ഇ മെയിൽ : eklmro@gmail.com,