ഈസ്റ്റ് കോസ്റ്റ് റെയിൽവേ 561 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ റെയിൽവേ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 മെയ് 15 മുതൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മെയ് 22 ആണ് അവസാന തീയതി. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഒഴിവുകളുടെ വിവരങ്ങൾ ചുവടെ
◾️ മേഖല - ഈസ്റ്റ് കോസ്റ്റ് റെയിൽവേ
◾️ ജോലി തരം - കേന്ദ്രസർക്കാർ
◾️ ആകെ ഒഴിവുകൾ - 561
◾️ നിയമനരീതി - താൽക്കാലിക നിയമനം
◾️ ജോലിസ്ഥലം - ഭുവനേശ്വർ
◾️ അവസാന തീയതി - 22/05/2020
East Coast Railway റിക്രൂട്ട്മെന്റ് 2020 പ്രായപരിധി വിവരങ്ങൾ
നഴ്സിങ് സൂപ്രണ്ട്, ഫാർമസിസ്റ്റ്, ഹോസ്പിറ്റൽ അറ്റൻഡർ തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത പ്രായപരിധി എത്തേണ്ടതുണ്ട് അവ ചുവടെ.
Nursing Superintendent |
20 - 38 വയസ്സ് |
---|---|
Pharmacist | 20 - 35 വയസ്സ് |
Hospital Attendant |
18 - 33 വയസ്സ് |
ഒഴിവുകളുടെ വിവരങ്ങൾ
ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിന് മുൻപ് അതാത് തസ്തികകളിലേക്കുള്ള ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
Nursing Superintendent |
255 |
---|---|
Pharmacist | 51 |
Hospital Attendant |
255 |
ആകെ ഒഴിവുകൾ | 561 |
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അതാത് തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതകൾ കൂടി നേടേണ്ടതുണ്ട്.
Nursing Superintendent |
ഇന്ത്യൻ നഴ്സിങ് കൗൺസിൽ അല്ലെങ്കിൽ Bsc (നഴ്സിംഗ്) അംഗീകരിച്ച സ്കൂൾ ഓഫ് നേഴ്സിംഗിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ജനറൽ നഴ്സിങ്, മിഡ്‌വൈഫറി എന്നിവയിൽ 3 വർഷത്തെ കോഴ്സ് പാസ്സായി രജിസ്റ്റർ ചെയ്ത നഴ്സും മിഡ്‌വൈഫറിയും ആയ സർട്ടിഫിക്കറ്റ്. |
---|---|
Pharmacist | സയൻസിൽ 10+2 അല്ലെങ്കിൽ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും ഫാർമസിയിൽ ഡിപ്ലോമ / അല്ലെങ്കിൽ B. Pham |
Hospital Attendant |
പത്താംക്ലാസ് വിജയം |
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 മെയ് 22ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.
◾️ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് 213500 - 63300 വരെ പ്രതിമാസം ശമ്പളം ലഭിക്കും.
◾️ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും താഴെയുള്ള ലിങ്കുകൾ നോക്കുക.