ശ്രീചിത്ര ഹോസ്പിറ്റലിലേക്ക് ഡ്രൈവർ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു
ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി(SCTIMST) ഡ്രൈവർ ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. ആകെ 10 ഒഴിവുകളിലേക്ക് ആണ് ഇന്റർവ്യൂ. Kerala government jobs ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ചുവടെയുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കുക.
ഒഴിവുകളുടെ വിവരങ്ങൾ
ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡ്രൈവർ തസ്തികയിലേക്ക് നിലവിൽ ആകെ 10 ഒഴിവുകളുണ്ട്.
പ്രായപരിധി
അഭിമുഖത്തിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് 30.06.2020 ന് 30 വയസ്സ് കവിയാൻ പാടില്ല.
വിദ്യാഭ്യാസ യോഗ്യത
▪️ പത്താംക്ലാസ് വിജയം
▪️ സാധുവായ ലൈറ്റ്& ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം.
▪️ 5 വർഷത്തെ ഡ്രൈവിംഗ് പരിചയം, ഹെവി പാസഞ്ചർ അല്ലെങ്കിൽ ഗുഡ്സ് കരിയർ എന്നിവയിൽ മൂന്നു വർഷത്തെ പരിചയം. പബ്ലിക് സർവീസ് ബാഡ്ജ് ഉണ്ടായിരിക്കണം.
പ്രതിമാസ ശമ്പളം
ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 17300 രൂപ ശമ്പളമായി ലഭിക്കും.
എങ്ങനെ ഇന്റർവ്യൂവിൽ പങ്കെടുക്കാം?
➤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ജൂലൈ 24ന് നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം.
➤ അഭിമുഖത്തിന് ഹാജരാകും ൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് കൂടാതെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് കോപ്പി, ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
➤ ഇന്റർവ്യൂ നടക്കുന്ന സ്ഥലം
IV FLOOR, Achutha Menon Center for Health Science Studies of the Institute at Medical College Campus, Thiruvanthaapuram