RRB NTPC, RRB Group-D Exam dates are officially Announced

RRB officially announced RRB NTPC exam dates, RRB NTPC CBT 1 exam conducted 2020 December 15. RRB NTPC exam date confirmed....

RRB NTPC, RRB Group-D പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

Railway recruitment Board, RRB NTPC, RRB ഗ്രൂപ്പ്-D പരീക്ഷാ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ ഔദ്യോഗികമായി തന്റെ twitter അക്കൗണ്ട് വഴിയാണ് പരീക്ഷാ തീയതികൾ പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ twitter പോസ്റ്റ് പ്രകാരം RRB NTPC, RRB Group-D പരീക്ഷകൾ 2020 ഡിസംബർ 15 മുതൽ ആരംഭിക്കും. കൃത്യമായ തീയതി വിവരങ്ങൾ പിന്നീട് പുറത്തിറക്കും. ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണെന്നും twitter പോസ്റ്റിൽ പറയുന്നു. 

 2019 ഫെബ്രുവരിയിൽ അപേക്ഷ ക്ഷണിച്ച നോൺ ടെക്നിക്കൽ കാറ്റഗറി, ഗ്രൂപ്പ് ഡി പരീക്ഷകൾ കഴിഞ്ഞ വർഷം ജൂൺ, ജൂലായ് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഉദ്യോഗാർഥികളുടെ കാത്തിരിപ്പ് ഒന്നര വർഷത്തിലേറെ നീളുകയായിരുന്നു. 1.2 കോടിയിലേറെ ഉദ്യോഗാർത്ഥികൾ ആണ് NTPC തസ്തികകളിലേക്ക് അപേക്ഷിച്ചത്. ഗ്രൂപ്പ് ഡി ഒഴിവുകളിലേക്ക് 1.15 കോടി  ഉദ്യോഗാർത്ഥികളും അപേക്ഷിച്ചിട്ടുണ്ട്. കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന്റെ പ്രഖ്യാപനത്തോടെ ഉദ്യോഗാർഥികളുടെ നീണ്ട ഒന്നര വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. 

  Covid-19 വ്യാപനം കണക്കിലെടുത്ത് RRB NTPC, RRB Group-D ലെവൽ 1 പരീക്ഷകൾക്കായി റെയിൽവേ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ അല്ലെങ്കിൽ CBT പരീക്ഷകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. RRB NTPC, RRB Group-D തസ്തികകളിലായി ഒന്നരലക്ഷത്തോളം ഒഴിവുകളുണ്ട്. 

RRB NTPC, RRB Group-D Syllabus 

▪️ General Awareness - 40 Marks
▪️ Mathematics - 30
▪️ General Intelligence and Reasoning - 30
▪️ Total marks - 100 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs