സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ
സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ വിവിധ തസ്തികകളിലായി 33 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Indian Railway അതുപോലെ Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 നവംബർ 10 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ എല്ലാ വിവരങ്ങളും ചുവടെ ചേർക്കുന്നു.
✒️ മേഖല - സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ
✒️ ജോലി തരം - Central Government
✒️ അപേക്ഷ സമർപ്പിക്കേണ്ട വിധം - ഓൺലൈൻ
✒️ അവസാന തീയതി - 2020 നവംബർ 10
Salary details
പാലക്കാട് ഡിവിഷനിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അതാത് തസ്തികകളിലേക്കുള്ള ശമ്പളത്തിന്റെ വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഓരോ തസ്തികയിലേക്ക് ശമ്പളത്തിന് പുറമേ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ ആനുകൂല്യവും ലഭിക്കും.
1) ഡോക്ടർ : 75000-95000
2) ഹോസ്പിറ്റൽ അറ്റൻഡന്റ് : 18000
പ്രായപരിധി വിവരങ്ങൾ
ഡോക്ടർ, ഹോസ്പിറ്റൽ അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട പരമാവധി പ്രായം 55 വയസ്സാണ്.
ഒഴിവുകളുടെ വിവരങ്ങൾ
1) ഡോക്ടർ : 31
2) ഹോസ്പിറ്റൽ അറ്റൻഡന്റ് : 02
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
1) ഡോക്ടർ :
MBBS & ഇന്ത്യൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. സ്പെഷലിസ്റ്റ് ഡോക്ടർ: PG ഡിഗ്രി/ ഡിപ്ലോമ, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
2) ഹോസ്പിറ്റൽ അറ്റൻഡന്റ് :
പത്താംക്ലാസ് വിജയം, കുക്കിംഗ് പരിചയം
അപേക്ഷ സമർപ്പിക്കേണ്ട രീതിയും തിരഞ്ഞെടുപ്പും
⚫️ അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 നവംബർ 10 ന് മുൻപ് താഴെ കൊടുത്തിട്ടുള്ള അപേക്ഷ ലിങ്ക് വഴി ഓൺലൈൻ വഴി അപേക്ഷിക്കണം.
⚫️ അപേക്ഷകരുടെ എണ്ണത്തെ അടിസ്ഥാനമാക്കി സ്ക്രീനിങ് നടത്തുകയും വീഡിയോകോൾ അഭിമുഖത്തിനായി തിരഞ്ഞെടുത്ത ഉദ്യോഗാർഥികളെ അഭിമുഖത്തിന്റെ സമയവും തീയതിയും അറിയിക്കുകയും ചെയ്യും.Latest government jobs
⚫️ കോവിഡ് 19/ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോകോൾ ഇന്റർവ്യൂ.
⚫️ കടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ചുനോക്കുക.