ശ്രീചിത്രയിൽ അപ്രെന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
SCTIMST Recruitment 2021: ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) അപ്രെന്റിസ് ഇസിജി ടെക്നോളജി ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
• സ്ഥാപനം : Sree Chitra Tirunal Institute for Medical Sciences and Technology
• ജോലി തരം : Central Govt
• ആകെ ഒഴിവുകൾ : 05
• ജോലിസ്ഥലം : തിരുവനന്തപുരം
• പോസ്റ്റിന്റെ പേര് : അപ്രെന്റിസ്- ഇസിജി ടെക്നോളജി
• തിരഞ്ഞെടുപ്പ് : പരീക്ഷ അടിസ്ഥാനമാക്കി
• വിജ്ഞാപനം പുറത്തിറക്കിയ തീയതി : 09/04/2021
• പരീക്ഷ തീയതി : 26/04/2021
• ഔദ്യോഗിക വെബ്സൈറ്റ് : www.sctimst.ac.in
Age limit details
പരമാവധി 35 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപ്രെന്റിസ് ഒഴിവിലേക്ക് നടത്തപ്പെടുന്ന പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.
Vacancy details
SCTIMST ആകെ 05 അപ്രെന്റിസ് ഈസി ടെക്നോളജി ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Educational qualifications
വിഎച്ച്എസ്ഇ ഇസിജി ടെക്നോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. (യോഗ്യതയുള്ളവർ മൂന്നുവർഷത്തെ ട്രെയിനിങ് നേടിയിരിക്കണം)
Salary details
അപ്രെന്റിസ് ഇസിജി ടെക്നോളജി തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 7000 രൂപ ലഭിക്കും.
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഏപ്രിൽ 26 രാവിലെ 10:30 മുതൽ നടക്കുന്ന എഴുത്തുപരീക്ഷയിൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പങ്കെടുക്കാവുന്നതാണ്.
⬤ പരീക്ഷക്ക് ഹാജരാക്കുമ്പോൾ ബയോഡാറ്റ, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും അതിന്റെ കോപ്പിയും ഹാജരാക്കണം.
⬤ ഉദ്യോഗാർത്ഥികൾ 09:00ന് മുൻപ് എത്തി അവരുടെ പേര് രജിസ്റ്റർ ചെയ്യണം.
⬤ പരീക്ഷ നടത്തപ്പെടുന്ന സ്ഥലം : Achutha Menon Centre for health science studies of the institute at Medical College Campus, Thiruvananthapuram
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം മനസ്സിലാക്കുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |