Kerala Water Authority Recruitment 2021: Apply Offline Call Center Staff Vacancies

കേരള വാട്ടർ അതോറിറ്റി റിക്രൂട്ട്മെന്റ് 2021: ഹെഡ് ഓഫീസിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത പരാതി പരിഹാര കേന്ദ്രത്തിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തി

കേരള വാട്ടർ അതോറിറ്റി ഹെഡ് ഓഫീസിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത പരാതിപരിഹാര കേന്ദ്രത്തിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ കോൾ സെന്റർ സ്റ്റാഫ് തസ്തികയിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 ഓഗസ്റ്റ് 31 നകം അപേക്ഷ സമർപ്പിക്കണം.

Job Details

• ബോർഡ്: കേരള വാട്ടർ അതോറിറ്റി

• ജോലി തരം: Kerala Govt 

• നിയമനം: താൽക്കാലികം

• ജോലിസ്ഥലം: തിരുവനന്തപുരം 

• ആകെ ഒഴിവുകൾ: --

• അപേക്ഷിക്കേണ്ട വിധം: തപാൽ 

• അപേക്ഷിക്കേണ്ട തീയതി: 16.08.2021

• അവസാന തീയതി: 31.08.2021

Salary Details

കേരള വാട്ടർ അതോറിറ്റി റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിദിനം 500 രൂപ നിരക്കിൽ പ്രതിമാസം 15,000 രൂപ മാസം ശമ്പളം ലഭിക്കുന്നതാണ്.

Age Limit Details

 30 വയസ്സിൽ താഴെ

Vacancy Details

കേരള വാട്ടർ അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപന പ്രകാരം കേന്ദ്രീകൃത പരാതിപരിഹാര കേന്ദ്രത്തിലേക്ക് എത്ര ഒഴിവുകൾ ഉണ്ടെന്ന് സൂചിപ്പിച്ചിട്ടില്ല.

Qualifications

  • ബിരുദം
  • മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പ്രാവീണ്യം ഉണ്ടായിരിക്കണം
  • MS ഓഫീസ് കമ്പ്യൂട്ടർ പരിജ്ഞാനം
  • ഏതെങ്കിലും കോൾ സെന്ററിൽ രണ്ടു വർഷത്തിൽ കുറയാതെ ജോലി ചെയ്തുള്ള പരിചയം

Job Location

ജല ഭവൻ, കേരള വാട്ടർ അതോറിറ്റി, സി.സി.യു ബിൽഡിങ്, തിരുവനന്തപുരം

Job Time

3 ഷിഫ്റ്റുകളായിട്ടായിരിക്കും പ്രവർത്തി എടുക്കേണ്ടത്.
  • രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ
  • ഉച്ചക്ക് 2 മുതൽ രാത്രി 10 വരെ 
  • രാത്രി 10 മുതൽ രാവിലെ 6 വരെ 

How to Apply?

➤ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 ഓഗസ്റ്റ് 31നകം അപേക്ഷിക്കുക.
➤ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം താഴെ നൽകിയിട്ടുള്ള വിലാസത്തിൽ അയക്കുക.
"ചീഫ് എൻജിനീയർ (HRD & ജനറൽ), കേരള വാട്ടർ അതോറിറ്റി, ജല ഭവൻ, തിരുവനന്തപുരം - 695 003"
➤ തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരിൽ നിന്നും എഴുത്ത് പരീക്ഷ/ ഇന്റർവ്യൂ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി ലിസ്റ്റ് തയ്യാറാക്കുന്നതാണ്. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs