Plus One Second Allotment 2021: Check Your Results

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് 2021 ഒക്ടോബർ 7 മുതൽ 2021 ഒക്ടോബർ 21 വരെ കോവ

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് 2021 ഒക്ടോബർ 7 മുതൽ 2021 ഒക്ടോബർ 21 വരെ കോവിഡ്-19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അലോട്ട്മെന്റ് ലഭിച്ച സ്കൂളുകളിൽ പ്രവേശനം നേടാം.

Contents

റിസൾട്ട്‌ പരിശോധിക്കേണ്ട രീതി?

 എന്ന ലിങ്ക് ഓപ്പൺ ചെയ്യുക
  • അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള Click here എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • ആപ്ലിക്കേഷൻ നമ്പർ, പാസ്സ്‌വേർഡ്, ജില്ല എന്നിവ സെലക്ട് ചെയ്യുക
  • Login ക്ലിക്ക് ചെയ്യുക 
  • നിങ്ങൾക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ Congratulations!!! You have got Allotment എന്ന് എഴുതി കാണിക്കും
  • അതിനു താഴെ തന്നെ അലോട്ട്മെന്റ് ലഭിച്ച സ്കൂളുകളിൽ പ്രവേശനം നേടേണ്ട തീയതിയും സമയവും കാണിക്കും ആ സമയത്തു തന്നെ പ്രവേശനം നേടാൻ വിദ്യാർഥികൾ ശ്രമിക്കേണ്ടതാണ്.
Click here

എന്താണ് രണ്ടാംഘട്ട അലോട്ട്മെന്റ്?

ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ റാങ്ക് ലിസ്റ്റ് ആണ് രണ്ടാംഘട്ട അലോട്ട്മെന്റ് എന്ന് പറയുന്നത്. പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തേതും മുഖ്യ ഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്മെന്റ് ആണ് രണ്ടാംഘട്ട അലോട്ട്മെന്റ്.

രണ്ടാംഘട്ട അലോട്ട്മെന്റ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

  • പ്രവേശനത്തിനായി വിദ്യാർഥിക്ക് ലഭിച്ചിട്ടുള്ള തീയതിയിലും സമയത്തും അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനെപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.
  • വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്.
  • അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം
  • ഒന്നാം അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വർക്ക് ഈ അലോട്ട്മെന്റിൽ മറ്റൊന്നും ഇല്ലെങ്കിൽ സ്ഥിര പ്രവേശനം നേടണം
  • ഉയർന്ന ഓപ്ഷനിലോ പുതുതായോ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലെറ്ററിലെ നിർദിഷ്ട സമയത്ത് സ്ഥിര പ്രവേശനം നേടണം
  • പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള സപ്ലിമെന്ററി അലോട്ട്മെന്റ്കളിൽ പരിഗണിക്കുന്നതല്ല

ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ എന്ത് ചെയ്യും?

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ്നായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യ ഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയത് മൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്മെന്റ് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ നൽകാവുന്നതാണ്. മുഖ്യ ഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരസിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റുതിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റ്നായുള്ള ഒഴിവുകളും നോട്ടിഫിക്കേഷനും മുഖ്യ ഘട്ട  പ്രവേശന സമയ പരിധിക്ക് ശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs