Combined Higher Secondary Level (CHSL) Recruitment 2022: Apply Online for LDC, DEO, Secretariat Assistant and Other Vacancies

SSC CHSL Recruitment 2022: How many Vacancies for CHSL Recruitment 2022? What is the Age Limit? What is the Educational Qualifications for SSC CHSL Re

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കംപൈൻഡ് ഹയർസെക്കൻഡറി ലെവൽ (CHSL) 10+2 വിജ്ഞാപനം വന്നു. ലോവർ ഡിവിഷൻ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്.. തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടു പാസായ ഏതൊരാൾക്കും അപേക്ഷിക്കാം എന്നതാണ് ഈ റിക്രൂട്ട്മെന്റിന്റെ പ്രത്യേകത.

 കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ വന്നിരിക്കുന്ന ഈ സുവർണാവസരം ഉപയോഗപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾ 2022 മാർച്ച് ഏഴിന് മുൻപ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

SSC CHSL Recruitment 2022 Job Details 

✏️ ബോർഡ് : Staff Selection Commission

✏️ ജോലി തരം : central government

✏️ വിജ്ഞാപന നമ്പർ : 3/7/2021-P&P-I (Vol.-1)

✏️ ആകെ ഒഴിവുകൾ : update soon

✏️ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

✏️ അപേക്ഷിക്കേണ്ട തീയതി : 2022 ഫെബ്രുവരി 1

✏️ അവസാന തീയതി : 2022 മാർച്ച് 7

Important Dates

  • വിജ്ഞാപന തീയതി: 2022 ഫെബ്രുവരി 1
  • അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 1
  • അവസാന തീയതി: 2022 മാർച്ച് 7
  • അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 2022 മാർച്ച് 8
  • അപേക്ഷയിലെ തെറ്റ് തിരുത്താനുള്ള അവസരം: 2022 മാർച്ച് 11 മുതൽ 15 വരെ
  • ആദ്യഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (Tier-I): 2022 മെയ് 

SSC CHSL Recruitment 2022 Vacancy Details 

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം കംപൈൻഡ് ഹയർസെക്കൻഡറി ലെവൽ (CHSL) വിഭാഗത്തിൽ നിരവധി തസ്തികകളിൽ അവസരമുണ്ട്. കൃത്യമായ ഒഴിവ് വിവരങ്ങൾ വിജ്ഞാപനത്തിൽ SSC വ്യക്തമാക്കിയിട്ടില്ല. ഉടൻ തന്നെ SSC ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപ്ഡേറ്റ് ചെയ്യുന്നതാണ്. നിലവിൽ ഒഴിവുകൾ ഉള്ള തസ്തികകൾ താഴെ നൽകുന്നു.

  • ലോവർ ഡിവിഷൻ ക്ലർക്ക് (LDC)
  • ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (JSA)
  • പോസ്റ്റൽ അസിസ്റ്റന്റ് (PA)
  • സോർട്ടിംഗ് അസിസ്റ്റന്റ് (SA)
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഗ്രേഡ് A)

SSC CHSL Recruitment 2022 Age Limit details 

പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, LDC തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മിനിമം 18 വയസ്സ് പൂർത്തിയായിരിക്കണം. ജനറൽ വിഭാഗക്കാർക്ക് 27 വയസ്സ് വരെയാണ് പ്രായപരിധി ഉദ്യോഗാർത്ഥി 02-01-1995നും 01-01-2002നും ഇടയിൽ ജനിച്ചവരായിരിക്കണം.

⬤ SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.

⬤ OBC വിഭാഗക്കാർക്ക് 3 ഈ വർഷത്തെ ഇളവ് ലഭിക്കും.

⬤ PwD (OBC): 13 വർഷം

⬤ മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

SSC CHSL recruitment 2022 Salary details

  1. LDC/ ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് : 19,900-63200
  2. പോസ്റ്റൽ അസിസ്റ്റന്റ്(PA)/ സോർട്ടിങ് അസിസ്റ്റന്റ്(SA) : 25500-81100
  3. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 25500-81100
  4. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഗ്രേഡ് A): 25,500-81,100

SSC CHSL Recruitment 2022 Educational Qualification Details

LDC/ JSA, PA/ SA, DEO (except DEOs in C&AG) :

പ്ലസ് ടു വിജയം അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ബോർഡ്/ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്തുല്യമായ യോഗ്യത നേടിയിരിക്കണം

കൺട്രോളർ ഓഫീസിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO ഗ്രേഡ് 'എ')

സയൻസിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പ്ലസ് ടു വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ (കോഡ്)

  • എറണാകുളം (9213)
  • കണ്ണൂർ (9202)
  • കൊല്ലം (9210)
  • കോട്ടയം (9205)
  • കോഴിക്കോട് (9206)
  • തൃശ്ശൂർ (9212)
  • തിരുവനന്തപുരം (9211)

Application fees details for SSC CHSL Recruitment 2022

⬤ ജനറൽ/UR വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്

⬤ വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

⬤ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്മെന്റ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.

How to apply SSC CHSL Recruitment 2022?

സ്റ്റാഫ് സെലക്ഷൻ പുറത്തിറക്കിയ കംപൈൻഡ് ഹയർസെക്കൻഡറി ലെവൽ (CHSL) ഒഴിവുകളിലേക്ക് 22 മാർച്ച് 7 വരെ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് താഴെ നൽകിയിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പരിശോധിക്കുക. യോഗ്യരായ ഉദ്യോഗാർഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടനെ അപേക്ഷിക്കാൻ ശ്രദ്ധിക്കുക. അവസാന ദിവസങ്ങളിൽ അപേക്ഷിക്കാൻ കാത്തുനിന്നാൽ സൈറ്റ് ഹാങ്ങാവാൻ സാധ്യതയുണ്ട്.

https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

⬤ ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യുക. മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കുക.

⬤ അപേക്ഷാ ഫീസ് അടയ്ക്കേണ്ട വരാണെങ്കിൽ അടക്കുക

⬤ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

⬤ അപേക്ഷകർ 2022 മാർച്ച് ഏഴിന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. 

⬤ കടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain