കേരളം പോസ്റ്റൽ സർക്കിൾ വീണ്ടും ഒരു ചെറിയ റിക്രൂട്ട്മെന്റിന് വേണ്ടി അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പോസ്റ്റ് ഓഫീസ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. പോസ്റ്റ്മാൻ, മെയിൽ ഗാർഡ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള യോഗ്യരായ അപേക്ഷകർ 2022 ഓഗസ്റ്റ് 8ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങൾ താഴെ നൽകുന്നു.
Vacancy Details
കേരള പോസ്റ്റൽ സർക്കിൾ മെയിൽ ഗാർഡ്, പോസ്റ്റ് മാൻ, മൾട്ടി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. വ്യക്തമായ ഒഴിവ് വിവരങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
Age Limit Details
പോസ്റ്റ് മാൻ, മൾട്ടി ടാസ്കിങ് സ്റ്റാഫ്, മെയിൽ ഗാർഡ് തുടങ്ങിയ എല്ലാ തസ്തികകളിലേക്കും 50 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി.
പ്രായം 2022 ജനുവരി 1 അനുസരിച്ച് കണക്കാക്കും. സംവരണ വിഭാഗക്കാർക്ക് ഇളവ് ഉണ്ടായിരിക്കുന്നതാണ്.
Educational Qualifications
1. പോസ്റ്റ് മാൻ, മെയിൽ ഗാർഡ്
- എസ്എസ്എൽസി പാസായിരിക്കണം
- അതത് സർക്കിൾ/ ഡിവിഷനുകളിലെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. ആ ഭാഷ പത്താം ക്ലാസിൽ ഒരു വിഷയമായി പഠിച്ചിരിക്കണം.
- കമ്പ്യൂട്ടർ പരിജ്ഞാനം
- 5 വർഷത്തെ ഗ്രാമീൺ ഡാക് സേവക് സർവീസ് ഉണ്ടായിരിക്കണം
2. മൾട്ടി ടാസ്കിംഗ് സ്റ്റാഫ്
സർവീസ് ചട്ടങ്ങൾ അനുസരിച്ച് യോഗ്യത കണക്കാക്കും
Purpose Of this Recruitment
നിലവിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് പോസ്റ്റ് മാൻ, മെയിൽ ഗാർഡ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ പോസ്റ്റുകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള പരീക്ഷയാണ് ഇത്. നിലവിൽ സർവീസിൽ ഇരിക്കുന്നവർക്ക് മാത്രമേ ഈ റിക്രൂട്ട്മെന്റ് ഉപകരിക്കുകയുള്ളൂ.
Examination Centers
കേരളത്തിലെ വിവിധ പോസ്റ്റൽ സർക്കിൾ/ റീജണൽ ഹെഡ് ക്വാർട്ടേഴ്സുകളിൽ വെച്ച് പരീക്ഷ നടക്കും
How to Apply?
താഴെ നൽകിയിരിക്കുന്ന അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിലാസങ്ങളിലേക്ക് അയക്കുകയാണ് വേണ്ടത്. അപേക്ഷകൾ 2022 ഓഗസ്റ്റ് എട്ടിന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വായിക്കുക.
Notification |
|
Apply Now |
|
Official Website |
|
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക |