ITBP Sub Inspector (Staff Nurse) Recruitment 2022 | Apply Online for SI (Staff Nurse) Posts

ITBP online applications are invited from mail and female Indian citizens for filling up following vacancies. Indo Tibetan Border Police (ITBP) Sub In

ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP) സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നേഴ്സ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന് കീഴിൽ പ്രതിരോധ മേഖലയിൽ ജോലി ആഗ്രഹിക്കുന വർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 സെപ്റ്റംബർ 15 വരെ ഓൺലൈൻ വഴി അപേക്ഷകൾ നൽകാം. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

Job Details

  • ബോർഡ്: Indo Tibetan Border Police (ITBP)
  • ജോലി തരം: Central Govt
  • വിജ്ഞാപന നമ്പർ: ഇല്ല 
  • നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ്
  • ആകെ ഒഴിവുകൾ: 18
  • തസ്തിക: സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നേഴ്സ്)
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ഓഗസ്റ്റ് 17
  • അവസാന തീയതി: 2022 സെപ്റ്റംബർ 15

Vacancy Details

ITBP പ്രസിദ്ധീകരിച്ച റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രകാരം സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നേഴ്സ്) പോസ്റ്റിലേക്ക് ആകെ 18 ഒഴിവുകളാണ് ഉള്ളത്.

• UR: 11

• SC: 01

• ST: 01

• OBC: 02

• EWS: 02

Age Limit Details

21 വയസ്സിനും 30 വയസ്സിനും ഇടയിലാണ് പ്രായപരിധി

പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും, മറ്റ് സംവരണ വിഭാഗക്കാർക്കും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

• പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത

• ജനറൽ നഴ്സിംഗ് & മിഡ് വൈഫറി പരീക്ഷ പാസായിരിക്കുക

• സെൻട്രൽ നേഴ്സിങ് കൗൺസിൽ അല്ലെങ്കിൽ സ്റ്റേറ്റ് നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ

Salary Details

ഇന്തോ- ടിബറ്റൻ ബോർഡർ പോലീസ് (ITBP) റിക്രൂട്ട്മെന്റ് വഴി സബ് ഇൻസ്പെക്ടർ (സ്റ്റാഫ് നേഴ്സ്) ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 35,000 രൂപ മുതൽ 1,12,400 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

Application Fees

200 രൂപയാണ് അപേക്ഷാ ഫീസ്

SC/ST/ വിരമിച്ച സൈനികർ/ വനിതകൾ തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല

അപേക്ഷിക്കുന്ന സമയത്ത് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ്/ ഓൺലൈൻ പെയ്മെന്റ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം

How to Apply ITBP 2022 Recruitment?

› താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ www.recruitment.itbpolice.nic.in എന്ന് വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം

› അപേക്ഷിക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണമായും വായിച്ച് യോഗ്യതകൾ ഉറപ്പുവരുത്തേണ്ടതാണ്

› അപേക്ഷാഫോമിൽ ചോദിച്ചിരുന്ന വിവരങ്ങൾ പൂർണ്ണമായി പൂരിപ്പിച്ച് നൽകുക

› ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക

› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

› അപേക്ഷകൾ 2022 സെപ്റ്റംബർ 15 വരെ സമർപ്പിക്കാം.

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain