ആർമി ഹെഡ് കോർട്ടേഴ്സിൽ അവസരം | HQ Bengal Sub Area Recruitment 2022

HQ Bengal Sub Area, 246 AJC Bose Road, Alipore, Kolkata - 700 027 ഹെഡ് കോട്ടേഴ്സ് ഈസ്റ്റേൺ കമാൻഡിൽ അവസരം. കൊൽക്കത്തയിലെ ഹെഡ് ക്വാർട്ടർ ബംഗാൾ സബ് ഏരിയയ

ഹെഡ് കോട്ടേഴ്സ് ഈസ്റ്റേൺ കമാൻഡിൽ അവസരം. കൊൽക്കത്തയിലെ ഹെഡ് ക്വാർട്ടർ ബംഗാൾ സബ് ഏരിയയിലെ ആർമി ഓഫീസിൽ മൾട്ടി ടാസ്ക് സ്റ്റാഫ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ളവർ തപാൽ വഴി അപേക്ഷകൾ ഡിസംബർ 2ന് മുൻപ് എത്തുന്നത് വിധത്തിൽ അയക്കണം. കേന്ദ്രസർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പരിഗണിക്കാം.

Vacancy Details

ഹെഡ് കോട്ടേഴ്സ് ബംഗാൾ സബ് ഏരിയയിലേക്ക് 9 മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവുകളാണ് ഉള്ളത്. ഓരോ വിഭാഗക്കാർക്കും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
  • OBC: 03
  • UR: 01
  • ESM: 01
  • ST: 01
  • EWS: 03

Age Limit Details

18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. SC/ ST/ OBC വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന വയസ്സിളവ് ലഭിക്കുന്നതായിരിക്കും.

Qualification

 അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അതോടൊപ്പം തന്നെ ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം കൂടി ആവശ്യമാണ്.

Salary Details

ഹെഡ് കോട്ടേഴ്സ് ബംഗാൾ സബ് ഏരിയ റിക്രൂട്ട്മെന്റ് വഴി മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് Level-1 അനുസരിച്ചിട്ടുള്ള ശമ്പളം ലഭിക്കും.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടവ

◐ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ
◐ ജനന സർട്ടിഫിക്കറ്റ് (SSLC)
◐ കാസ്റ്റ് സർട്ടിഫിക്കറ്റ്
◐ റസിഡൻസ് സർട്ടിഫിക്കറ്റ്
◐ ഗസറ്റഡ് ഓഫീസർ ഒപ്പുവച്ച സ്വഭാവ സർട്ടിഫിക്കറ്റ്
◐ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്
◐ ആധാർ കാർഡിന്റെ കോപ്പി
◐ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ
◐ രണ്ട് എൻവലപ്പ് കവറുകളിൽ ഓരോന്നിലും 25 രൂപയുടെ തപാൽ സ്റ്റാമ്പ് ഒട്ടിച്ച് അഡ്രസ്സ് എഴുതുക.

How to Apply?

⭗ അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന അപേക്ഷാഫോറം പ്രിന്റൗട്ട് എടുക്കുക. പൂരിപ്പിക്കുക.
⭗ അപേക്ഷ അയക്കുന്ന കവറിനു മുകളിൽ "APPLICATION FOR THE POST OF __________Category _____" എന്നിവ എഴുതുക.
⭗ അപേക്ഷകൾ സ്പീഡ് പോസ്റ്റ്/ രജിസ്റ്റേഡ് പോസ്റ്റ് എന്നിവ വഴി HQ Bengal Sub Area, 246 AJC Bose Road, Alipore, Kolkata - 700 027 എന്ന വിലാസത്തിൽ അയക്കുക.
⭗ അപേക്ഷകൾ 2022 ഡിസംബർ 2 നു മുൻപ് എത്തുന്ന വിധത്തിൽ അയക്കുക. അവസാന തീയതി കഴിഞ്ഞ് എത്തുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

Notification

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain