Digital University Kerala Recruitment 2023: Apply Now | Vacancies Available

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി KSAAC എന്ന പ്രോജക്റ്റിന്റെ ഭാഗമായി ഡോക്യുമെന്റേഷൻ, കണ്ടന്റ് എഴുത്ത്, കണ്ടന്റ് എഡിറ്റിംഗ്... തുടങ്ങിയ ജോലികൾ നിർവഹിക്കുന്ന

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി KSAAC എന്ന പ്രോജക്റ്റിന്റെ ഭാഗമായി ഡോക്യുമെന്റേഷൻ, കണ്ടന്റ് എഴുത്ത്, കണ്ടന്റ് എഡിറ്റിംഗ്... തുടങ്ങിയ ജോലികൾ നിർവഹിക്കുന്നതിന് ടെക്നിക്കൽ കണ്ടന്റ് റൈറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ 2023 ഫെബ്രുവരി 20 നു മുൻപ് ഓൺലൈനായി അപേക്ഷിക്കണം. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അപേക്ഷ ഫീസ് ഇല്ല. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് അതുകൂടി വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

Vacancy & Age Details

 ഡിജിറ്റൽ യൂണിവേഴ്സിറ്റി പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് കണ്ടെന്റ് റൈറ്റർ പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്. പരമാവധി 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന വയസ്ളവ് ലഭ്യമാകും.

Qualification

ഏതെങ്കിലും വിഭാഗത്തിൽ ബിടെക്/ MSc (സൈബർ സെക്യൂരിറ്റി/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ MCA ഹോൾഡേഴ്സ്.
 റിസർച്ച്/ ടെക്നിക്കൽ പേപ്പേഴ്സ്/ പ്രൊപ്പോസൽ റൈറ്റിംഗ് അല്ലെങ്കിൽ ടീച്ചിംഗ് നെറ്റ്‌വർക്കിങ്/ സൈബർ സെക്യൂരിറ്റി വിഷയങ്ങൾ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് എന്നിവയിൽ ഏതെങ്കിലും ഒരു മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം. വിശദമായി വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു നോക്കുക.

Salary Details

ടെക്നിക്കൽ കണ്ടൻ റൈറ്റർ പോസ്റ്റിലേക്ക് നിങ്ങളെ തിരഞ്ഞെടുക്കുകയാണെങ്കിൽ 35,000 രൂപ മുതൽ 45,000 രൂപ വരെ ശമ്പളം ലഭിക്കും.

Selection Procedure

ഇന്റർവ്യൂ അല്ലെങ്കിൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്. ഇന്റർവ്യൂ തിരുവനന്തപുരം ജില്ലയിൽ വച്ചിട്ടായിരിക്കും നടക്കുക. അതിന്റെ വിവരങ്ങൾ ഇമെയിൽ വഴി നിങ്ങളെ അറിയിക്കും.

How to Apply?

● അപേക്ഷിക്കാൻ താല്പര്യമുള്ളവർ 2023 ഫെബ്രുവരി 20 നു മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
● 200 രൂപയാണ് അപേക്ഷിക്കുന്നതിനുള്ള ഓഫീസ്. SC/ST/ അംഗവൈകല്യമുള്ള വ്യക്തികൾക്ക് ഫീസ് അടക്കേണ്ടതില്ല. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഡെബിറ്റ് കാർഡ് അല്ലെങ്കിൽ യുപിഐ ഉപയോഗിച്ച് ഫീസ് അടക്കാം.
● അപേക്ഷിക്കുന്നവർ പ്രായം യോഗ്യത പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
● അവസാന തീയതിക്ക് മുൻപ് അപേക്ഷ സമർപ്പിക്കുക.ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain