Vodafone Idea ജൂലൈ 16ന് 35 ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. പ്ലസ് ടു പാസായ പ്രവർത്തി പരിചയം ഒന്നുമില്ലാത്ത ആളുകൾക്ക് പങ്കെടുക്കാം. സെയിൽസ് ഓഫീസർ, ഇൻ ഷോപ്പ് പ്രമോട്ടർ തുടങ്ങിയ ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ. ആലപ്പുഴ ജില്ലയിലാണ് ജോബ് ലൊക്കേഷൻ വരുന്നത്.
സെയിൽസ് ഓഫീസർ പോസ്റ്റിലേക്ക് 20 ഒഴിവും ഇൻ ഷോപ്പ് പ്രൊമോട്ടർ പോസ്റ്റിലേക്ക് 15 ഒഴിവുമാണ് ഉള്ളത്. ഈ രണ്ടു പോസ്റ്റിലേക്കും പ്ലസ്ടുവാണ് യോഗ്യത.
Paytm 10 പാസായ വരെ വിളിക്കുന്നു
കേരളത്തിലുടനീളമുള്ള 100 ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. പത്താം ക്ലാസ് അല്ലെങ്കിൽ അതിനു മുകളിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്കാണ് നിയമനം. 18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് ഇതിലേക്കുള്ള പ്രായപരിധി.
How to Apply?
വോഡഫോൺ ഐഡിയ, പേടിഎം ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്. ശേഷം പുന്നപ്ര, കാർമൽ പോളിടെക്നിക് കോളേജിൽ ജൂലൈ 16ന് രാവിലെ 9 മണി മുതൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.