അപ്രന്റീസ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ഒഴിവ്
മാടായി ഐ ടി ഐയില്‍ അപ്രന്റീസ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റിനെ നിയമിക്കുന്നു. ബിരുദവും ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ് പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം നവംബര്‍ ആറിന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2700596.
കെയര്‍ടേക്കര്‍ ഒഴിവ് (വനിത)
കണ്ണൂർ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍ (വനിത) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ്.
യോഗ്യത: പി ഡി സി അല്ലെങ്കില്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യവും സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗീകരിച്ച ഏതെങ്കിലും ശിശു സംരക്ഷണ സ്ഥാപനത്തില്‍ കെയര്‍ ഗിവര്‍ ആയി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ നാലിനകം പേര് രജിസ്റ്റര്‍ ചെയ്യണം.
പാലിയേറ്റീവ് നഴ്സ് നിയമനം
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സ് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ്. യോഗ്യത: പ്ലസ്ടു, എ എന്‍ എം/ ജെ പി എച്ച് എന്‍ കോഴ്സ്, സി സി പി എന്‍ കോഴ്സ്. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍. (നിയമാനുസൃത ഇളവ് ബാധകം).
ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒക്ടോബര്‍ 31നകം പേര് രജിസ്റ്റര്‍ ചെയ്യണം.
കെയര്‍ടേക്കര്‍ ഒഴിവ്
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കെയര്‍ടേക്കര്‍ (പുരുഷന്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ്. യോഗ്യത: പി ഡി സി അല്ലെങ്കില്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യവും സംസ്ഥാന പിന്നാക്ക സാമൂഹിക ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ശിശു സംരക്ഷണ സ്ഥാപനത്തില്‍ കെയര്‍ ഗിവറായി ഒരു വര്‍ഷത്തെ പരിചയവും നല്ല ശരീര ക്ഷമതയും ഉണ്ടായിരിക്കണം. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ നാലിനകം പേര് രജിസ്റ്റര്‍ ചെയ്യണം.
അധ്യാപക നിയമനം
ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഫിസിക്‌സ് (ജൂനിയർ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബർ 30ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കും.
അധ്യാപക നിയമനം
മങ്കട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ജൂനിയർ അറബിക് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബർ 31ന് ഉച്ചക്ക് 2.30ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഫോൺ: 04933 236848.