ടെറിട്ടോറിയൽ ആർമിയിൽ ഓഫീസർ ജോലി നേടാം - വനിതകൾക്കും അവസരം | Territorial Army Recruitment 2023

Territorial Army Recruitment 2023,apply from 23rd October to 21st November 2023,Opening date of online application: October 23, 2023; Closing date of
Territorial Army Recruitment 2023

ഇന്ത്യൻ പ്രതിരോധ വകുപ്പിന് കീഴിൽ ടെറിട്ടോറിയൽ ആർമിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. ടെറിട്ടോറിയൽ ആർമി ഇപ്പോൾ ടെറിട്ടോറിയൽ ആർമി ഓഫീസേഴ്സ് പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിതകൾക്കും പുരുഷന്മാർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷ നൽകാം. ഈ ജോലിക്ക് ഓൺലൈൻ വഴി 2023 ഒക്ടോബർ 23 മുതൽ 2023 നവംബർ 21 വരെ അപേക്ഷിക്കാനുള്ള സമയപരിധിയുണ്ട്.

Territorial Army Recruitment 2023: Notification Details

Board Name Indian Territorial Army
Type of Job Central Govt Job
Advt No No
Post Name Territorial Army Officers
Total Vacancy 19
Job Location All Over India
Apply Mode Online
Application Start 23rd October 2023
Last Date 21st November 2023
Selection Process Written Exam, Verification

Vacancy Details

Territorial Army പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് 19 ടെറിട്ടോറിയൽ ആർമി ഓഫീസർ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ തന്നെ പുരുഷന്മാർക്ക് 18 ഒഴിവും വനിതകൾക്ക് ഒരു ഒഴിവുമാണ് ഉള്ളത്.

Age Limit Details

Territorial Army യിൽ വന്ന ജോലി ഒഴിവിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18 വയസ്സ് മുതൽ 42 വയസ്സ് വരെയാണ്. പ്രായം 2023 നവംബർ 21 അനുസരിച്ച് കണക്കാക്കും.

Educational Qualification

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. ഉദ്യോഗാർത്ഥി ശാരീരികമായും മാനസിക പരമായും എല്ലാ അർത്ഥത്തിലും യോഗ്യനായിരിക്കണം.

Salary Details

ടെറിട്ടോറിയൽ ആർമി റിക്രൂട്ട്മെന്റ് വഴി ഓഫീസർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ റാങ്ക് അനുസരിച്ചിട്ടുള്ള ശമ്പള പാക്കേജാണ് ലഭിക്കുക. 56,100 മുതലാണ് ശമ്പളം ആരംഭിക്കുന്നത്. വിശദമായ ശമ്പള അറിയുന്നതിന് ഓഫീസിൽ നോട്ടിഫിക്കേഷൻ പരിശോധിക്കുക.

Selection Procedure

അപേക്ഷകർക്ക് വേണ്ടി രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ നടക്കും. 2023 ഡിസംബർ അവസാന വാരമാണ് നിലവിൽ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ എറണാകുളം, കണ്ണൂർ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ ഉള്ളത്. സിലബസ് വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പരിശോധിക്കുക.

Application Fees

  • അപേക്ഷകർ 500/- (അഞ്ഞൂറ് രൂപ മാത്രം) ഫീസ് അടയ്‌ക്കേണ്ടതാണ്.
  • വെബ്‌സൈറ്റിൽ നിർദ്ദേശിച്ചിരിക്കുന്ന മോഡുകൾ വഴി മാത്രമേ പരീക്ഷാ ഫീസ് അടയ്ക്കാൻ കഴിയൂ എന്നത് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.
  • മറ്റേതെങ്കിലും മോഡ് വഴിയുള്ള ഫീസ് അടയ്ക്കുന്നത് സാധുതയുള്ളതോ സ്വീകാര്യമോ അല്ല.
  • നിശ്ചിത ഫീസ്/മോഡ് ഇല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കും.
  • ഒരിക്കൽ അടച്ച ഫീസ് ഒരു സാഹചര്യത്തിലും റീഫണ്ട് ചെയ്യുന്നതല്ല, മറ്റേതെങ്കിലും പരീക്ഷയ്‌ക്കോ തിരഞ്ഞെടുപ്പിനോ വേണ്ടി ഫീസ് കരുതിവെക്കാനും കഴിയില്ല.

How to Apply?

Territorial Army റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാനായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ മുഴുവനായിട്ട് വായിച്ച് മനസ്സിലാക്കുക. അതിനുശേഷം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈൻ വഴി  അപേക്ഷിക്കുക. അപേക്ഷകൾ 2023 നവംബർ 21 വരെ സ്വീകരിക്കും.
  • ഔദ്യോഗിക വെബ്സൈറ്റായ http://www.jointerritorialarmy.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain