കേരള PSC വിളിക്കുന്നു! എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് ഒഴിവുകൾ

Kerala PSC Laboratory Assistant Notification 2023: Higher Secondary Education Department Laboratory Assistant Recruitment 2023, Laboratory Assistant

Laboratory Assistant Recruitment 2023: ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കേരളത്തിലെ മുഴുവൻ ജില്ലകളിലും ഒഴിവുകൾ ഉണ്ട്. എസ്എസ്എൽസി പാസായവർക്ക് മികച്ച ശമ്പളത്തിൽ ഇതിലും മികച്ച ഒരു അവസരം ഇനി വരാനില്ല.

 താല്പര്യമുള്ളവർക്ക് നവംബർ 29 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് മൊബൈൽ വഴിയും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്.

Vacancy Details for Laboratory Assistant Recruitment 2023?

കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് 36 ഒഴിവുകളാണ് അലബോർട്ടറി അസിസ്റ്റന്റ് പോസ്റ്റിലേക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒഴിവുകൾ ഇനിയും വർദ്ധിക്കാം. കാരണം ഒരുപാട് ജില്ലകളിലെ ഒഴിവുകൾ ഇനിയും അപ്ഡേറ്റ് ചെയ്യാനുണ്ട്. ഓരോ ജില്ലയിലെയും ഒഴിവുകൾ താഴെ നൽകുന്നു.

District Vacancy
Thiruvananthapuram 10
Pathanamthitta 04
Ernakulam 15
Kozhikode 04
Kasargod 03
Kollam Anticipated Vacancies
Alappuzha Anticipated Vacancies
Kottayam Anticipated Vacancies
Idukki Anticipated Vacancies
Thrissur Anticipated Vacancies
Palakkad Anticipated Vacancies
Malappuram Anticipated Vacancies
Wayanad Anticipated Vacancies
Kannur Anticipated Vacancies

Age Limit Details Laboratory Assistant Recruitment 2023

18നും 36 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1987 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ നിന്ന് ഇളവ് അനുവദിക്കുന്നതായിരിക്കും.

Educational Qualification for Laboratory Assistant Recruitment 2023

1. എസ്എസ്എൽസി പരീക്ഷ പാസായിരിക്കണം.

2. കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ലബോറട്ടറി അറ്റൻഡർ ടെസ്റ്റ് വിജയിക്കണം.

Salary Details for Laboratory Assistant Recruitment 2023

ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് റിക്രൂട്ട്മെന്റ് വഴി ലബോറട്ടറി അസിസ്റ്റന്റ് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 24,400 രൂപ മുതൽ 55,200 വരെ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Laboratory Assistant Recruitment 2023 Selection Procedure

1. OMR പരീക്ഷ
2. ഷോർട്ട് ലിസ്റ്റിംഗ്
3. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
4. വ്യക്തിഗത ഇന്റർവ്യൂ 

How to Apply Laboratory Assistant Recruitment 2023?

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻതന്നെ അപേക്ഷ സമർപ്പിക്കുക. നവംബർ 29 അർദ്ധരാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക.

⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '447/2023' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.

⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain