തപാൽ വകുപ്പിൽ അവസരം | കൂടാതെ കേരളത്തിൽ വന്നിരിക്കുന്ന മറ്റ് നിരവധി ഒഴിവുകളു

പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റര്‍ ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരെ നിയ…
Postal Agent Job

പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റര്‍ ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരെ നിയമിക്കുന്നു. പ്രായപരിധി ഇല്ല. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരുമായിരിക്കണം.

 തൊഴില്‍രഹിതര്‍, സ്വയംതൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍, മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കും.

താത്പര്യമുള്ളവര്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, മറ്റ് യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുകളിലുള്ള പാലക്കാട് സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ നവംബര്‍ 21 ന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍.എസ്.സി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെക്കണം. നിലവില്‍ മറ്റേതെങ്കിലും ലൈഫ് ഇന്‍ഷുറന്‍സില്‍ പ്രവര്‍ത്തിക്കുന്നവരെ പരിഗണിക്കില്ല. ഫോണ്‍: 9567339292, 9744050392.

ഫാർമസിസ്റ്റ് നിയമനം

പാലക്കാട് ജില്ലാ ആശുപത്രി കോമ്പൗണ്ടിലുള്ള മെഡികെയര്‍സിന്റെ കീഴിലുള്ള ഏഴ് മെഡിക്കല്‍ ഷോപ്പുകളില്‍ ഫാര്‍മസിസ്റ്റ് നിയമനം. ആറ് ഒഴിവുകളാണുള്ളത്. പ്രായപരിധി 18-36. കേരള സര്‍ക്കാര്‍ അംഗീകരിച്ച ബീ.ഫാം/ഡി.ഫാം ഫാര്‍മസി കൗണ്‍സില്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിപരിചയവും അഭിലഷണീയം.

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവും മുന്‍ഗണനയും ഉണ്ടായിരിക്കും. യോഗ്യരായവര്‍ എസ്.എസ്.എല്‍.സി അസല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയും അവയുടെ പകര്‍പ്പും സഹിതം നവംബര്‍ 20 ന് രാവിലെ 11 ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0491-2537024.

ലാബ് ടെക്നീഷ്യൻ ഇന്റർവ്യൂ 21ന്

കുഴല്‍മന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനം. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ബിരുദം, ബി.എസ്.സി എം.എല്‍.ടി/മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമ, ഡി.എം.എല്‍.ടി എന്നിവയാണ് യോഗ്യത.

പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി 40. യോഗ്യരായവര്‍ നവംബര്‍ 21 ന് രാവിലെ പത്തിന് യോഗ്യത സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അഭിമുഖത്തിന് എത്തണം. നിശ്ചിത യോഗ്യത നേടാത്തവരെയും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെയും പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, പാലപ്പുറം, തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂറ്റ് എന്നീ ഗവ. ഐടിഐകളില്‍ 2023 -24 അധ്യയന വര്‍ഷത്തില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം നവംബര്‍ 14 ന് രാവിലെ 11 ന് തൃശ്ശൂര്‍ ജില്ലയിലെ ഹെര്‍ബര്‍ട്ട് നഗര്‍ ഗവ. ഐടിഐയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാക്കണം. ഫോണ്‍: 0495 2371451, 0487 2448155.

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ പാലപ്പുറം, തൃശ്ശൂര്‍ ജില്ലയിലെ എങ്കക്കാട് നടത്തറ വരവൂര്‍ ഹെര്‍ബര്‍ട്ട് നഗര്‍ ഗവ. ഐടിഐ കളിലും അരിത്തമാറ്റിക് കാല്‍ക്കുലേഷന്‍ കം ഡ്രോയിംഗ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ഏതെങ്കിലും ട്രേഡില്‍ ഡവ. മൂന്നുവര്‍ഷത്തെ അംഗീകൃത എഞ്ചിനീയറിംഗ് ഡിപ്ലോമ (കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഒഴികെ).

ഇന്റര്‍വ്യൂ 14 ന് രാവിലെ 11 മണിക്ക് തൃശ്ശൂര്‍ ജില്ലയിലെ ഹെര്‍ബര്‍ട്ട് നഗര്‍ ഗവ. ഐടിഐയില്‍ നടക്കും. ഫോണ്‍: 0495 2371451, 0487 2448155.

Post a Comment

© DAILY JOB. All rights reserved. Developed by Daily Job