പോസ്റ്റ് മെട്രിക് ഗേൾസ് ഹോസ്റ്റലിൽ പാർട്ട് ടൈം സ്വീപ്പർ,വാച്ച് വുമൺ.. ഒഴിവുകൾ - അപേക്ഷകൾ ഡിസംബർ 28 വരെ

എറണാകുളം ജില്ലയിലെ പോസ്റ്റുമെട്രിക് ഗേൾസ് ഹോസ്റ്റലിൽ പാർട് ടൈം സ്വീപ്പർ, പാർട്ട് ടൈം കീപ്പർ തുടങ്ങിയ നിരവധി ഒഴിവുകൾ. Kerala Jobs
Postmetric Hostel Job

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ആലുവ പോസറ്റ്‌മെട്രിക് ഗേൾസ് ഹോസ്റ്റലിൽ സ്റ്റുവാർഡ്(1), വാച്ച് വുമൺ, കുക്ക്, പാർട്ട് ടൈം സ്വീപ്പർ, പാർട്ട് ടൈം സ്‌കാവഞ്ചർ, പാർട്ട് ടൈം മെസ്സ് ഗേൾ എന്നീ തസ്‌തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കേണ്ട വിധം?

വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും, പകർപ്പുകളും സഹിതം അപേക്ഷകർ ഡിസംബർ 28 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. 01.01.2023- 50 വയസ്സ് അധികരിക്കരുത്.

പേരാമ്പ്ര ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ

കോഴിക്കോട് ജില്ലയിലെ മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ (അരിത്തമെറ്റിക് കം ഡ്രോയിംഗ്) ഒഴിവിലേക്ക് ഡിസംബർ 22ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബി ടെക്/ഡിപ്ലോമ യോഗ്യത ഉള്ളവർ ബന്ധപ്പെട്ട രേഖകളും അസൽ പകർപ്പുകളും സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (2 എണ്ണം) സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ : 9400127797. 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain