എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി നേടാം - ശമ്പളം 19900 മുതൽ

Employment Exchange Job Vacancy: applications are invited Kerala employment exchange salesman job vacancies. Salesman jobs looking for the candidates
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഒരുപാട് തൊഴിൽ അവസരങ്ങളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സെയിൽസ്മാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്.
Employment Exchange Salesman Job
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സെയില്‍സ്മാന്‍ തസ്തികയില്‍ എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.

മലയാള മനോരമയിൽ പാർട്ട് ടൈം/ ഫുൾടൈം ജോലി നേടാം

യോഗ്യത

സുവോളജി/ഫിഷറീസ് സയന്‍സ്/ഹോം സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം അല്ലെങ്കില്‍ വിഎച്ച് എസ് ഇ ഫിഷ് പ്രോസസ്സിംഗ് ടെക്‌നോളജി. കൂടാതെ ഫിഷ് മാര്‍ക്കറ്റിംഗ് ആന്റ് കാറ്ററിംഗ് മേഖലയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവും യോഗ്യതയായുള്ള 18-27 പ്രായപരിധിയിലുള്ള (ഇളവുകള്‍ അനുവദനീയം). ശമ്പളം 19900-63200 വരെ.

അപേക്ഷിക്കേണ്ട വിധം?

തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 7 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain