സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള ഒറ്റപ്പാലം, പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം നടത്തുന്നു.
യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദമാണ് യോഗ്യത. വേഡ് പ്രോസസിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ് പാസായിരിക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 18-35. പ്രതിമാസ വേതനം 21,000 രൂപ.
ഇന്റർവ്യൂ
യോഗ്യരായവര്‍ ജനുവരി 11 ന് രാവിലെ 8.30 ന് തിരിച്ചറിയല്‍ രേഖ, ആധാര്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം പാലക്കാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505791.