കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ് | Data Entry Operator Job in Kozhikode

Data Entry Jobs in Kozhikode, Block Panchayat Jobs in Kozhikode, temporary jobs in Kerala. Free Job Alert
Calicut Government Medical College Data Entry Operator

കോഴിക്കോട് ജില്ലയിലെ ഗവ മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്‌പിന് കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തുന്നു.

 720 രൂപ പ്രതിദിന വേതനാടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ഏഴിന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ അവസരം

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൽ സാമൂഹ്യ സുരക്ഷ മിഷൻ വയോമിത്രം പദ്ധതിയിലേക്ക് ജെപിഎച്ച്എൻ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

179 ദിവസത്തേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയും, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 15ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപ് കാര്യാലയത്തിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ ലഭ്യമാക്കണം. വിലാസം: കോർഡിനേറ്റർ, വയോമിത്രം പദ്ധതി ഓഫീസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഫോൺ: 9072574339. മെയിൽ vayomithramkkdblock@gmail.com 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain