Vacancy Details
HITES-HLL ഇൻഫ്രാ ടെക് സർവീസസ് ലിമിറ്റഡ് പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ അനുസരിച്ച് ഗ്രാജുവേറ്റ് അപ്രെന്റിസ് (സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Age Limit Details
മിനിമം 18 വയസ്സ് പൂർത്തിയായിരിക്കണം.
Educational Qualification
ബി.ടെക് /ബി.ഇ. (സിവിൽ / ഇലക്ട്രിക്കൽ/മെക്കാനിക്കൽ
എഞ്ചിനീയറിംഗ് ബിരുദം 2021, 2022, 2023 വർഷങ്ങളിൽ മാത്രം പൂർത്തിയാക്കിയവർ , അപേക്ഷിക്കുന്നതിന് അർഹതയുണ്ട് . (പ്രൊവിഷണൽ സർട്ടിഫിക്കറ്റ് / ബിരുദ സർട്ടിഫിക്കറ്റ് നിർബന്ധമാണ്).
Salary Details
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 9000 രൂപ മാസം പാരിതോഷികമായി ലഭിക്കും.
How to Apply?
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 മാർച്ച് 31 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം അതുകൊണ്ടുതന്നെ താല്പര്യമുള്ളവർ മാത്രം അപേക്ഷിക്കുക.
- ഔദ്യോഗിക വെബ്സൈറ്റായ https://hllhites.com സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.