കോഴിക്കോട് NIT യിൽ ജോലി നേടാം - എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം | NIT Calicut Recruitment 2024

NIT Recruitment 2024: National Institute of Technology Calicut,Kerala Jobs,free job Alert,Calicut Jobs,Calicut NIT,NIT Calicut
NIT Calicut Recruitment 2024നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് അസിസ്റ്റന്റ്,സപ്പോർട്ട് എൻജിനീയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ പോസ്റ്റിലേക്കും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു. അപേക്ഷകൾ 2024 ഏപ്രിൽ 15 വരെ ഓൺലൈനായി സ്വീകരിക്കും.

Vacancy Details

• അസിസ്റ്റന്റ് (അഡ്മിനിസ്ട്രേഷൻ)
• അസിസ്റ്റന്റ് ടെക്നിക്കൽ
• സപ്പോർട്ട് എൻജിനീയർ സിവിൽ ഇലക്ട്രിക്കൽ
• അസിസ്റ്റന്റ് (സപ്പോർട്ട് സർവീസ് ആൻഡ് മെയിന്റനൻസ് സർവീസ്)
• അസിസ്റ്റന്റ് (സപ്പോർട്ട് സർവീസ് ആൻഡ് മെയിന്റനൻസ് സർവീസ്)
തുടങ്ങിയ തസ്തികകളിലേക്കാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

NIT Recruitment 2024 Age Limit Details

• അസിസ്റ്റന്റ് (അഡ്മിനിസ്ട്രേഷൻ & ടെക്നിക്കൽ): 35 വയസ്സ് വരെ
• അസിസ്റ്റന്റ് (സപ്പോർട്ട് ആൻഡ് മെയിന്റനൻസ് സർവീസ്): 50 വയസ്സ് വരെ
പ്രായപരിധി 2024 ഏപ്രിൽ 15 അനുസരിച്ച് കണക്കാക്കും.

NIT Recruitment 2024 Qualifications

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
അസിസ്റ്റൻ്റ്(Administration) 10+2 പാസ്സ് അല്ലെങ്കിൽ കൊമേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ അല്ലെങ്കിൽ 55% മാർക്കിൽ കുറയാത്ത ബിരുദം
അസിസ്റ്റൻ്റ്(Technical) 10+2 (സയൻസ്) പാസ്സ്. അല്ലെങ്കിൽ ഐടിഐ അല്ലെങ്കിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ 55% മാർക്കിൽ കുറയാത്ത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.
സപ്പോർട്ട് എഞ്ചിനീയർ (Civil/Electrical) എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ 55% മാർക്കിൽ കുറയാത്ത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം.
അസിസ്റ്റൻ്റ്(Support Services and Maintenance Services – Electrician & Plumber) ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐയിൽ വിജയിക്കുക 2 വർഷത്തെ പരിചയം അല്ലെങ്കിൽ 10th/+2 സ്റ്റാൻഡേർഡ്,ബന്ധപ്പെട്ട വിഷയത്തിൽ 2 വർഷത്തെ പരിചയം
അസിസ്റ്റൻ്റ്(Maintenance Services – Carpenter, Mason and Helper) ബന്ധപ്പെട്ട മേഖലയിൽ 5 വർഷത്തെ പ്രവൃത്തിപരിചയമുള്ള എട്ടാം ക്ലാസിൽ പാസായവരേയും പരിഗണിക്കാം.

NIT Recruitment 2024 Application Fees

അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് ഫീസ് ഒന്നും തന്നെ അടക്കേണ്ടതില്ല.

How to Apply NIT Recruitment 2024?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. ഗൂഗിൾ ഫോം ഫിൽ ചെയ്ത് ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത് മൊബൈലിലൂടെ തന്നെ നിങ്ങൾക്ക് അപേക്ഷിക്കാം. 2024 ഏപ്രിൽ 15 വൈകുന്നേരം 5 മണിവരെ അപേക്ഷകൾ സ്വീകരിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain