നീലഗിരിയുടെ മനോഹാരിതയിൽ കേന്ദ്രസർക്കാർ ഫാക്ടറിയിൽ ജോലി അവസരം | Cordite Factory Nilagiris Recruitment 2024

The General Manager, Cordite Factory, Aruvankadu, The Nilgiris District. Tamilnadu Pin -643 202
Cordrite Factory Recruitment 2024
കേരളത്തിനടുത്ത് കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവസരം. കോർഡൈറ്റ് ഫാക്ടറി നീലഗിരി CPW എന്നു പറയുന്ന പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ 2024 മെയ് 31നു മുൻപ് തപാൽ വഴി അപേക്ഷ സമർപ്പിക്കണം. വിശദമായ വിവരങ്ങൾ താഴെ കൊടുക്കുന്നു.

Vacancy Details

കോർഡൈറ്റ് ഫാക്ടറി നീലഗിരി പുറത്തിറക്കിയ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് CPW എന്ന പോസ്റ്റിലേക്ക് 156 ഒഴിവുകളാണ് ഉള്ളത്.

Age Limit Details

18 വയസ്സ് മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

Educational Qualification

മെട്രിക്കുലേഷൻ + AOCP ട്രേഡിൽ NCTVT നൽകിയ NAC / NTC.

Salary Details

19900 രൂപയാണ് ശമ്പളം, കൂടാതെ ഡിയർനസ് അലവൻസും ലഭിക്കും.

How to Apply?

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന അപേക്ഷാഫോറം ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുക്കുക. പൂരിപ്പിച്ച അപേക്ഷയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയപകർപ്പുകളും സഹിതം ഈ വിലാസത്തിൽ അയക്കുക. 
The General Manager,
Cordite Factory,
Aruvankadu, The Nilgiris District.
Tamilnadu Pin -643 202
 അപേക്ഷ അയക്കുന്ന കവറിന് മുകളിൽ “APPLICATION FOR THE POST OF “TENURE BASED CPW PERSONNEL ON CONTRACT BASIS”. എന്ന് പ്രത്യേകം രേഖപ്പെടുത്തണം.
അപേക്ഷകൾ 2024 മെയ് 31 വരെ സ്വീകരിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain