എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജോലി ഒഴിവ്

ayurveda hospital,hr jobs in ernakulam, kerala,8 Ayurveda Job Vacancies In Ernakulam,Ayurveda Jobs, Jobs in Angamaly, Job Vacancies,Ayurveda doctor ba
Eranamkulam Ayurveda Hospital Job Vacancy

എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ജോലി ചെയ്യുവാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും.

ഫിസിയോതെറാപ്പിസ്റ്റ്:- യോഗ്യത: അംഗികൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡിപിടി/ബിപിടി  തത്തുല്യ സര്‍ട്ടിഫിക്കറ്റ്. ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം.

പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് (ഫീമെയില്‍):-  യോഗ്യത: ഡി എ എം ഇ അംഗീകരിച്ച ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്. ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം. 

റിസപ്ഷനിസ്റ്റ് കം ഓഫീസ് അറ്റന്‍ഡന്റ്:- എസ് എസ് എല്‍ സി, കമ്പ്യൂട്ടര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. ടൂ വീലര്‍ ലൈസന്‍സ്.  

ഫാര്‍മസി അറ്റന്‍ഡര്‍:- എസ് എസ് എല്‍ സി/തത്തുല്യം.ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം.

സാനിറ്റേഷന്‍ വര്‍ക്കര്‍:- എസ് എസ് എല്‍ സി/തത്തുല്യം. ദിവസ വേതനം 550 രൂപ.

ഹെല്‍പ്പര്‍:- എസ് എസ് എല്‍ സി/തത്തുല്യം. ദിവസ വേതനം 550 രൂപ. 

Interview

അപേക്ഷകര്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 13ന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് സമയത്ത് രാവിലെ 10-15 മുതല്‍ വൈകീട്ട് 05-15 വരെ )നേരിട്ട് അന്വേഷിച്ച് അറിയാം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain