വിവിധ ജില്ലകളിൽ ഫിഷറീസ് വകുപ്പിന് കീഴിൽ കോ-ഓർഡിനേറ്റർ ഒഴിവുകൾ

17 Fisheries Jobs and Vacancies in Kerala - 3 June 2024,Kerala Fisheries Department Recruitment,Kerala Fisheries Service Special Rules
Fisheries Department Co-Ordinator Vacancy
കേരള മത്സ്യതൊഴിലാളി ക്ഷേമനിധിബോർഡ് (മത്സ്യബോർഡ്) തിരുവനന്തപുരം മേഖലാ കാര്യാലയ പരിധിയിൽപ്പെട്ട തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഫിഷറീസ് ഓഫീസുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നതിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ബിരുദം. പ്രായം 20 നും 36 നും ഇടയിൽ.

തിരുവനന്തപുരം ജില്ലയിലെ അപേക്ഷ

അപേക്ഷകർ തിരുവനന്തപുരം ജില്ലയിൽ സ്ഥിരം താമസമുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനം ഉളളവരും ഫീൽഡ് ജോലിക്ക് പ്രാപ്തരും ആയിരിക്കണം. അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ matsyaboardtvm@gmail.com എന്ന ഈ മെയിലിൽ അയയ്ക്കണം. തപാൽ മാർഗം അപേക്ഷ അയയ്ക്കേണ്ട വിലാസം റീജിയണൽ എക്സിക്യൂട്ടീവ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജിയണൽ ഓഫീസ്, കാന്തി, ജി.ജി.ആർ.എ-14 എ, റ്റി.സി.82/258, സമദ് ഹോസ്പിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം - 695035, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂൺ 13നു വൈകിട്ട് അഞ്ചു മണി. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. ഫോൺ: 0471-2325483.

കൊല്ലം ജില്ലയിലെ അപേക്ഷ

ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം matsyaboardkollam@gmail.com ലോ റീജിയണല്‍ എക്സിക്യൂട്ടീവ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, റീജിയണല്‍ ഓഫീസ്, കാന്തി, ജി.ജി.ആര്‍.എ-14, എ റ്റി.സി.82/258, സമദ് ഹോസ്പിറ്റലിന് സമീപം അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂര്‍ പി.ഒ. തിരുവനന്തപുരം - 695035 വിലാസത്തിലോ അയക്കണം. അവസാന തീയതി ജൂണ്‍ 13. ഫോണ്‍ 0471-2325483.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain