നവകേരള കർമ്മപദ്ധതിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്

നവകേരള കർമ്മ പദ്ധതിയിൽ ടെക്നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.ജില്ലാ കോർഡിനേറ്റർ, നവകേരളം പദ്ധതി, രണ്ടാംനില, സിവിൽ സ്റ്റേഷൻ, കാക്കനാട

നവകേരള കർമ്മ പദ്ധതിയിൽ ടെക്നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 20 നു മുൻപായി അപേക്ഷകൾ സമർപ്പിക്കണം.

യോഗ്യത & പ്രായപരിധി

അംഗീകൃത സർവകലാശാലകളിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഒപ്പം കമ്പ്യൂട്ടർ സയൻസിൽ സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഫോൺ നമ്പറും സഹിതം ഒക്ടോബർ 20ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. വിലാസം ജില്ലാ കോർഡിനേറ്റർ, നവകേരളം പദ്ധതി, രണ്ടാംനില, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം, ഫോൺ 9895897132. ഈ മെയിൽ: hkmernakulam@gmail.com.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain