
കേരള സർക്കാരിന്റെ സ്വന്തം റിക്രൂട്ടിംഗ് ഏജൻസിയായ ODEPEC ദുബായിലേക്ക് 500 ലേറെ സെക്യൂരിറ്റി ഗാർഡ് ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കുക. ശേഷം ജൂലൈ 9 നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.
Also Read: കേരള യൂണിവേഴ്സിറ്റി ഫീൽഡ് കം ലാബ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023- അപേക്ഷാ ഫീസ് ഇല്ല..!
Requirements
വിദ്യാഭ്യാസ യോഗ്യത
- ഹൈസ്കൂൾ യോഗ്യത അല്ലെങ്കിൽ തത്തുല്യം
- ഏത് മേഖലയിലും കുറഞ്ഞത് തെളിയിക്കപ്പെട്ട 2 വർഷത്തെ പരിചയം.
- ഏതെങ്കിലും Security ലൈസൻസ് ഉള്ളവർക്കും സിവിൽ ഡിഫൻസിൽ നിന്നുള്ള വ്യക്തിക്കും മുൻഗണന നൽകും.
- Experience Certificate സമർപ്പിക്കണം.
1.ശാരീരിക ഗുണങ്ങൾ: കരുത്തും ശാരീരികക്ഷമതയും
പ്രായം: 25 നും 40 നും താഴെ വയസ്സ് (Ex-Service വ്യക്തിക്ക് 45 വയസ്സ് വരെ ഇളവ്)
ഉയരം: കുറഞ്ഞത് (5 '5")
2. ആശയവിനിമയ കഴിവുകൾ:
ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ദ്ധ്യം നിർബന്ധമാണ് (സംസാരിക്കാനും വായിക്കാനും എഴുതാനും).
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ഗൂഗിൾ ഫോമിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കി യോഗ്യരായവർ മാത്രം രജിസ്റ്റർ ചെയ്യുക . ശേഷം തന്നിരിക്കുന്ന അഡ്രസ്സിൽ ജൂലൈ 9 ന് നേരിട്ടെത്തുക.
Interview Location: ODEPC ട്രെയിനിംഗ് സെന്റർ, ഫ്ലോർ 4, ടവർ 1, ഇൻകെൽ ബിസിനസ് പാർക്ക് (ടെൽക്കിന് സമീപം), അങ്കമാലി.
റിപ്പോർട്ടിംഗ് സമയം: 9 AM മുതൽ 1 PM വരെ